---
title: "പേരാമ്പ്രയില്‍ കാറപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു"
english_title: "Housewife dies after being treated for injuries sustained in a car accident in Perambra"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/313681/housewife-dies-after-being-treated-for-injuries-sustained-in-a-car-accident-in-perambra"
published_at: "2025-09-09T10:48:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68bfb95888f97_car.jpg"
keywords: []
---

# പേരാമ്പ്രയില്‍ കാറപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു

> **Lead Summary:** **പേരാമ്പ്ര:** പേരാമ്പ്രയില്‍ കാറപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു. പുറമേരി കൊറോത്ത് താഴെകുനി റീന ആണ് മരിച്ചത്.

## Article Content

**പേരാമ്പ്ര:** പേരാമ്പ്രയില്‍ കാറപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു. പുറമേരി കൊറോത്ത് താഴെകുനി റീന ആണ് മരിച്ചത്.

സെപ്റ്റംബര്‍ ആറാം തീയതി രാത്രി 12.30 ഓടെ പേരാമ്പ്ര കൈതക്കലില്‍ വെച്ച് കാര്‍ മരത്തിലിടിച്ചാണ് അപകടം. റീനയുടെ ഭര്‍ത്താവ് ശ്രീധരന്‍ കോഴിക്കോട് മെഡിക്കല്‍ കോളജില്‍ വെച്ച് മരിച്ചിരുന്നു.

മൃതദേഹവുമായി ആംബുലന്‍സില്‍ പുറമേരിയിലേക്ക് വരുന്നതിനിടെയാണ് റീനയും മകനും സഞ്ചരിച്ച കാറാണ് അപകടത്തില്‍പ്പെട്ടത്. നിയന്ത്രണം വിട്ട കാര്‍ റോഡ് അരികിലുള്ള ആല്‍ മരത്തില്‍ ഇടിക്കുകയായിരുന്നു.

ഇടിയുടെ ആഘാതത്തില്‍ കാറിന്റെ മുന്‍ഭാഗം പാടെ തകര്‍ന്നിരുന്നു. റീനയും മകനുമാണ് കാറില്‍ ഉണ്ടായിരുന്നത്. റീനയുടെ മകന്‍ രജനും (26) പരിക്കേറ്റിരുന്നു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/313681/housewife-dies-after-being-treated-for-injuries-sustained-in-a-car-accident-in-perambra)