---
title: "യുദ്ധവിരുദ്ധ ചിത്രപ്രദര്‍ശനം സംഘടിപ്പിച്ച് പേരാമ്പ്ര ക്യാമ്പ് ആര്‍ട്ടിസ്റ്റ് കൂട്ടായ്മ "
english_title: "Perambra Camp Artist Association organizes anti-war painting exhibition"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/31370/perambra-camp-artist-association-organizes-anti-war-painting-exhibition"
published_at: "2022-03-12T20:28:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/622cb629830ac_vvvv - Copy (3) - Copy copy.jpg"
keywords: []
---

# യുദ്ധവിരുദ്ധ ചിത്രപ്രദര്‍ശനം സംഘടിപ്പിച്ച് പേരാമ്പ്ര ക്യാമ്പ് ആര്‍ട്ടിസ്റ്റ് കൂട്ടായ്മ 

> **Lead Summary:** **പേരാമ്പ്ര:** പേരാമ്പ്ര ക്യാമ്പ് ആര്‍ട്ടിസ്റ്റ് കൂട്ടായ്മ സംഘടിപ്പിച്ച യുദ്ധവിരുദ്ധ ചിത്രപ്രദര്‍ശനം പേരാമ്പ്ര ടാക്‌സി സ്റ്റാന്‍ഡ് പരിസരത്ത് നടന്നു. ക്യാമ്പ് കൂട്ടായ്മയിലെ ചിത്രകാരന്മാര്‍ വരച്ച യുദ്ധവിരുദ്ധ ചിത്രങ്ങളാണ് പ്രദര്‍ശനത്തിലുള്ളത്.

## Article Content

**പേരാമ്പ്ര:** പേരാമ്പ്ര ക്യാമ്പ് ആര്‍ട്ടിസ്റ്റ് കൂട്ടായ്മ സംഘടിപ്പിച്ച യുദ്ധവിരുദ്ധ ചിത്രപ്രദര്‍ശനം പേരാമ്പ്ര ടാക്‌സി സ്റ്റാന്‍ഡ് പരിസരത്ത് നടന്നു. ക്യാമ്പ് കൂട്ടായ്മയിലെ ചിത്രകാരന്മാര്‍ വരച്ച യുദ്ധവിരുദ്ധ ചിത്രങ്ങളാണ് പ്രദര്‍ശനത്തിലുള്ളത്.

പി.സോമനാഥന്‍ പ്രദര്‍ശനത്തിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു. ക്യാമ്പ് പ്രസിഡണ്ട് സി.കെ. കുമാരന്‍ അധ്യക്ഷനായി. സെക്രട്ടറി കരുണാകരന്‍ പേരാമ്പ്ര സ്വാഗതം പറഞ്ഞ ചടങ്ങില്‍ ആര്‍.ബി പേരാമ്പ്ര, ദേവരാജ് കന്നാട്ടി എന്നിവര്‍ സംസാരിച്ചു.

അഭിലാഷ് തിരുവോത്ത്, ലിതേഷ് കരുണാകരന്‍, കെ.സി രാജീവന്‍, ബഷീര്‍ ചിത്രകൂടം, ദീപേഷ് സ്മൃതി, സചിത്രന്‍ പേരാമ്പ്ര, ബാബു പുറ്റം പൊയില്‍ എന്നിവരുടെ രചനകളാണ് പ്രദര്‍ശനത്തിലുണ്ടായിരുന്നത്. പ്രദര്‍ശനം ഞായറാഴ്ച വൈകീട്ട് സമാപിക്കും.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/31370/perambra-camp-artist-association-organizes-anti-war-painting-exhibition)