---
title: "കിണറില്‍ വീണ പശുവിന് രക്ഷകരായി അഗ്നിരക്ഷാസേന"
english_title: "Firefighters rescue cow that fell into well at paleri"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/313719/firefighters-rescue-cow-that-fell-into-well-at-paleri"
published_at: "2025-09-09T12:23:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68bfcfad4baf7_hsa.jpg"
keywords: []
---

# കിണറില്‍ വീണ പശുവിന് രക്ഷകരായി അഗ്നിരക്ഷാസേന

> **Lead Summary:** **പാലേരി:** കിണറില്‍ വീണ പശുവിന് രക്ഷകരായി അഗ്നിരക്ഷാസേന. പാലേരി വടക്കുമ്പാട് ആള്‍താമസമില്ലാത്ത പറമ്പില്‍ മേയുന്നതിനിടെ 20 അടിയോളം താഴ്ചയുള്ള ആള്‍മാറായില്ലാത്ത കിണറില്‍ പശു വീഴുകയായിരുന്നു.

## Article Content

**പാലേരി:** കിണറില്‍ വീണ പശുവിന് രക്ഷകരായി അഗ്നിരക്ഷാസേന. പാലേരി വടക്കുമ്പാട് ആള്‍താമസമില്ലാത്ത പറമ്പില്‍ മേയുന്നതിനിടെ 20 അടിയോളം താഴ്ചയുള്ള ആള്‍മാറായില്ലാത്ത കിണറില്‍ പശു വീഴുകയായിരുന്നു.

നാട്ടുകാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് പേരാമ്പ്ര അഗ്‌നിരക്ഷാനിലയത്തില്‍ നിന്നും സ്റ്റേഷന്‍ ഓഫീസര്‍ പി.കെ ഭരതന്റെയും സീനിയര്‍ ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ ഓഫീസര്‍ വിനോദിന്റെയും നേതൃത്വത്തിലെത്തിയ ഫയര്‍ഫോഴ്‌സ് സംഘം പശുവിനെ സുരക്ഷിതമായി കരയില്‍ എത്തിച്ചു.

സേനാംഗങ്ങളായ കെ ശ്രീകാന്ത്, അഭി ലജ്പത് ലാല്‍, അശ്വിന്‍ ഗോവിന്ദ്, പി.പി രജീഷ്, ഹോം ഗാര്‍ഡ് അനീഷ് കുമാര്‍ എന്നിവരും രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കാളികളായി.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/313719/firefighters-rescue-cow-that-fell-into-well-at-paleri)