---
title: "ദേശാടനം ഫാമിലി ടൂർ ക്ലബ്ബ് ഓണാഘോഷം നടത്തി"
english_title: "Desadanam Family Tour Club celebrated Onam "
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/313840/desadanam-family-tour-club-celebrated-onam-in-naduvannur"
published_at: "2025-09-09T20:02:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68c03b7e8d5d3_2_0000_ATTACH.jpg"
keywords: []
---

# ദേശാടനം ഫാമിലി ടൂർ ക്ലബ്ബ് ഓണാഘോഷം നടത്തി

> **Lead Summary:** **നടുവണ്ണൂർ : **ദേശാടനം ഫാമിലി ടൂർ ക്ലബ്ബ് കാവുന്തറ ഓണാഘോഷം വിവിധ പരിപാടികളോടെ നടത്തി. മാവേലിത്തമ്പുരാനൊപ്പം നാട്ടുവഴികളിലൂടെ ഘോഷയാത്രയും കായിക മത്സരങ്ങളും ഓണസദ്യയും കലാപരിപാടികളും സംഘടിപ്പിച്ചു.ക്ലബ്ബ് പ്രസിഡണ്ട് ശശി മമ്മിളിയുടെ അധ്യക്ഷതയിൽ ഗാനരചയിതാവും ടെലിഫിലിം അഭിനേതാവുമായ രാജൻ കാവിൽ ആഘോഷപരിപാടികൾ ഉദ്ഘാടനം ചെയ്തു.

## Article Content

**നടുവണ്ണൂർ : **ദേശാടനം ഫാമിലി ടൂർ ക്ലബ്ബ് കാവുന്തറ ഓണാഘോഷം വിവിധ പരിപാടികളോടെ നടത്തി. മാവേലിത്തമ്പുരാനൊപ്പം നാട്ടുവഴികളിലൂടെ ഘോഷയാത്രയും കായിക മത്സരങ്ങളും ഓണസദ്യയും കലാപരിപാടികളും സംഘടിപ്പിച്ചു.ക്ലബ്ബ് പ്രസിഡണ്ട് ശശി മമ്മിളിയുടെ അധ്യക്ഷതയിൽ ഗാനരചയിതാവും ടെലിഫിലിം അഭിനേതാവുമായ രാജൻ കാവിൽ ആഘോഷപരിപാടികൾ ഉദ്ഘാടനം ചെയ്തു.

പേരാമ്പ്ര ഫയർഫോഴ്‌സ് ഓഫീസർ റഫീഖ് കാവിൽ ഓണസന്ദേശം നൽകി വിജയികൾക്കുളള സമ്മാനദാനം നിർവഹിച്ചു.ജില്ലാ ട്രൈബൽ ഓഫീസറായി സ്ഥാനക്കയറ്റം ലഭിച്ച ക്ലബ്ബ് പ്രധാന സാരഥി ശശി മമ്മിളിയെ ചടങ്ങിൽ പൊന്നാടയണിയിച്ചു. വിവിധ മേഖലകളിൽ അംഗീകാരം നേടിയ പ്രതിഭകളെ ആദരിച്ചു.ക്ലബ്ബ് സെക്രട്ടറി ടി.പി. സുരേഷ് സ്വാഗതവും കെ.കെ. വിജയകുമാർ നന്ദിയും അറിയിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/313840/desadanam-family-tour-club-celebrated-onam-in-naduvannur)