---
title: "നബിദിന റാലിയും മീലാദ് സമ്മേളനവും നടത്തി"
english_title: "Prophet's Day rally and Milad gathering held"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/313843/prophets-day-rally-and-milad-gathering-held"
published_at: "2025-09-09T20:26:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68c040dda3a65_2_0000_ATTACH__copy.JPG"
keywords: []
---

# നബിദിന റാലിയും മീലാദ് സമ്മേളനവും നടത്തി

> **Lead Summary:** **പേരാമ്പ്ര:** പ്രവാചകൻ മുഹമ്മദ് നബിയുടെ ജന്മദിനത്തോടനുബന്ധിച്ച് ചേനോളി ഹിദായത്തുൽ ഇസ്ലാം മഹല്ല് കമ്മിറ്റി നബിദിന റാലിയും മീലാദ് സമ്മേളനവും നടത്തി.റാലിക്ക് മഹല്ല് ഖത്തീബ് യൂസഫ് അശ്അരി പതാകയേന്തി. ആവള അബ്ദുല്ല മുസ്‌ലിയാർ, ആഷിക് അസഹരി, മുഹമ്മദ് ഷാനു അസ്ഹരി, നസ്വീഫ് റഹ്മാനി, കുന്നുമ്മൽ മജീദ്, എ.കെ. ഇബ്രാഹിം, കെ.ടി. മുനീർ, സി.കെ. നിസാർ, പി. മൊയ്‌തി, വി. താഹ, പി. സൂപ്പി, എം. മൊയ്തീ, പി. മജീദ് എന്നിവർ നേതൃത്വം നൽകി.

## Article Content

**പേരാമ്പ്ര:** പ്രവാചകൻ മുഹമ്മദ് നബിയുടെ ജന്മദിനത്തോടനുബന്ധിച്ച് ചേനോളി ഹിദായത്തുൽ ഇസ്ലാം മഹല്ല് കമ്മിറ്റി നബിദിന റാലിയും മീലാദ് സമ്മേളനവും നടത്തി.റാലിക്ക് മഹല്ല് ഖത്തീബ് യൂസഫ് അശ്അരി പതാകയേന്തി. ആവള അബ്ദുല്ല മുസ്‌ലിയാർ, ആഷിക് അസഹരി, മുഹമ്മദ് ഷാനു അസ്ഹരി, നസ്വീഫ് റഹ്മാനി, കുന്നുമ്മൽ മജീദ്, എ.കെ. ഇബ്രാഹിം, കെ.ടി. മുനീർ, സി.കെ. നിസാർ, പി. മൊയ്‌തി, വി. താഹ, പി. സൂപ്പി, എം. മൊയ്തീ, പി. മജീദ് എന്നിവർ നേതൃത്വം നൽകി.

മീലാദ് സമ്മേളനം മുനീർ ഹുദവി വിളയിൽ ഉദ്ഘാടനം ചെയ്തു. മഹല്ല് പ്രസിഡണ്ട് വി.എൻ. നൗഫൽ അധ്യക്ഷത വഹിച്ചു. വി.കെ. റസാഖ്, എ.എം. ഷംസുദീൻ, പി. അജീർ അലി, പി. അബ്ദുറഹ്മാൻ മാസ്റ്റർ, പി. അബ്ദുള്ള, സി.എം. സലീം എന്നിവർ സംസാരിച്ചു.സ്വാഗതസംഘം ജനറൽ കൺവീനർ എൻ. ഇബ്രാഹിം മാസ്റ്റർ സ്വാഗതവും മഹല്ല് ട്രഷറർ എ.കെ. ഇബ്രാഹിം നന്ദിയും രേഖപ്പെടുത്തി.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/313843/prophets-day-rally-and-milad-gathering-held)