---
title: "കിഴിക്കോട് ജുമാ മസ്ജിദ് ; നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്കായുള്ള ധനസമാഹരണം ആരംഭിച്ചു"
english_title: "Kizhikode Juma Masjid; Fundraising for construction work has begun"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/313941/kizhikode-juma-masjid-fundraising-for-construction-work-has-begun"
published_at: "2025-09-10T12:28:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68c1220006e52_juma.jpg"
keywords: []
---

# കിഴിക്കോട് ജുമാ മസ്ജിദ് ; നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്കായുള്ള ധനസമാഹരണം ആരംഭിച്ചു

> **Lead Summary:** **പേരാമ്പ്ര: **കിഴിക്കോട് ജുമാ മസ്ജിദ് ഖബര്‍സ്ഥാനിന്റെ ചുറ്റുമതില്‍ നിര്‍മ്മാണത്തിനും, മസ്ജിദിനോട് ചേര്‍ന്ന് ഒരു ഏക്കര്‍ സ്ഥലം സ്വന്തമാക്കുന്നതിനുമായുള്ള ധനസമാഹരണം ആരംഭിച്ചു.

## Article Content

**പേരാമ്പ്ര: **കിഴിക്കോട് ജുമാ മസ്ജിദ് ഖബര്‍സ്ഥാനിന്റെ ചുറ്റുമതില്‍ നിര്‍മ്മാണത്തിനും, മസ്ജിദിനോട് ചേര്‍ന്ന് ഒരു ഏക്കര്‍ സ്ഥലം സ്വന്തമാക്കുന്നതിനുമായുള്ള ധനസമാഹരണം ആരംഭിച്ചു.

ഏകദേശം 250 വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഖുതുബുസ്സമാന്‍ സയ്യിദ് അലവി തങ്ങള്‍ മമ്പുറം ശിലയിട്ട ചരിത്രത്തില്‍ നിറഞ്ഞു നില്‍ക്കുന്ന ജുമാ മസ്ജിദും ഖബര്‍സ്ഥാനുമാണിത്. കിഴിക്കോട്, 15 മഹല്ലുകളുടെ കേന്ദ്ര മഹല്ല് എന്ന നിലയില്‍ ആത്മീയ-സാമൂഹിക മേഖലകളില്‍ ഏറെ പ്രാധാന്യമുള്ളതാണിത്.

ധനസമാഹരണത്തിനായി സമിതി രൂപീകരിച്ചു. കോഴിക്കോട് വലിയ ഖാസി സയ്യിദ് മുഹമ്മദ് കോയ ജമലുല്ലൈലി തങ്ങള്‍ മുഖ്യ രക്ഷാധികാരിയായി പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/313941/kizhikode-juma-masjid-fundraising-for-construction-work-has-begun)