---
title: " ബാങ്കിലെ ജീവനക്കാരനെ മര്‍ദിച്ച സംഭവം; പ്രതിഷേധവുമായി കോ-ഓപ്പറേറ്റീവ് എംപ്ലോയീസ് യൂണിയന്‍"
english_title: "Cooperative Employees Union protests over assault on bank employee at chakkittapara"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/314009/cooperative-employees-union-protests-over-assault-on-bank-employee-at-chakkittapara"
published_at: "2025-09-10T16:05:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68c154d236b16_bank.jpg"
keywords: []
---

#  ബാങ്കിലെ ജീവനക്കാരനെ മര്‍ദിച്ച സംഭവം; പ്രതിഷേധവുമായി കോ-ഓപ്പറേറ്റീവ് എംപ്ലോയീസ് യൂണിയന്‍

> **Lead Summary:** **ചക്കിട്ടപാറ:** ചക്കിട്ടപാറ സര്‍വീസ് സഹകരണ ബാങ്കിലെ ജീവനക്കാരനെ ലോണ്‍ കുടിശിക പിരിവിനിടെ മര്‍ദിച്ച സംഭവത്തില്‍ പ്രതിഷേധിച്ച് കോ-ഓപ്പറേറ്റീവ് എംപ്ലോയീസ് യൂണിയന്‍ നേതൃത്വത്തില്‍ ചക്കിട്ടപാറയില്‍ പ്രതിഷേധ പ്രകടനവും യോഗവും സംഘടിപ്പിച്ചു.

## Article Content

**ചക്കിട്ടപാറ:** ചക്കിട്ടപാറ സര്‍വീസ് സഹകരണ ബാങ്കിലെ ജീവനക്കാരനെ ലോണ്‍ കുടിശിക പിരിവിനിടെ മര്‍ദിച്ച സംഭവത്തില്‍ പ്രതിഷേധിച്ച് കോ-ഓപ്പറേറ്റീവ് എംപ്ലോയീസ് യൂണിയന്‍ നേതൃത്വത്തില്‍ ചക്കിട്ടപാറയില്‍ പ്രതിഷേധ പ്രകടനവും യോഗവും സംഘടിപ്പിച്ചു.

കുടിശിക പിരിവിനായി വീടുകള്‍ സന്ദര്‍ശിച്ച സര്‍വീസ് സഹകരണ ബാങ്ക് ജീവനക്കാരനായ ബാങ്കിലെ സീനിയര്‍ ക്ലര്‍ക്ക് ബിബിന്‍ രാജിനെയാണ് ദീര്‍ഘകാലമായി വായ്പ കുടിശികയാക്കിയ മാട്ടനോട് സ്വദേശി അയ്യപ്പന്‍ചാലില്‍ മുരളീധരന്‍ മര്‍ദിച്ചത്.

ഈ സംഭവത്തില്‍ പ്രതിഷേധിച്ചാണ് കോ-ഓപ്പറേറ്റീവ് എംപ്ലോയീസ് യൂണിയന്റെ നേതൃത്വത്തില്‍ ചക്കിട്ടപാറയില്‍ പ്രതിഷേധ പ്രകടനവും യോഗവും സംഘടിപ്പിച്ചത്. പി.വി വിപിന്‍ദാസ് അധ്യക്ഷത വഹിച്ചു. കെ ഹനീഫ, അനീഷ് മുതുകാട് എന്നിവര്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/314009/cooperative-employees-union-protests-over-assault-on-bank-employee-at-chakkittapara)