---
title: "പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ അനുസ്മരണവും പ്രാര്‍ത്ഥനാ സദസ്സുമായി മേപ്പയ്യൂര്‍ പഞ്ചായത്ത് മുസ്‌ലിം ലീഗ് കമ്മിറ്റി "
english_title: "Panakkad Syed Hyder Ali Shihab Thangal Memorial and Prayer Meeting Maypayur Panchayat Muslim League Committee"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/31401/panakkad-syed-hyder-ali-shihab-thangal-memorial-and-prayer-meeting-maypayur-panchayat-muslim-league-committee"
published_at: "2022-03-12T22:36:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/622cd6b5e1a6a_vvvv - Copy (3) - Copy copy.jpg"
keywords: []
---

# പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ അനുസ്മരണവും പ്രാര്‍ത്ഥനാ സദസ്സുമായി മേപ്പയ്യൂര്‍ പഞ്ചായത്ത് മുസ്‌ലിം ലീഗ് കമ്മിറ്റി 

> **Lead Summary:** **മേപ്പയ്യൂര്‍:** മുസ്‌ലിം ലീഗ് സ്ഥാപക ദിനത്തില്‍ മേപ്പയ്യൂര്‍ പഞ്ചായത്ത് മുസ്‌ലിം ലീഗ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ എ.വി സൗധത്തില്‍ വെച്ച് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ അനുസ്മരണവും പ്രാര്‍ത്ഥന സദസ്സും സംഘടിപ്പിച്ചു.

## Article Content

**മേപ്പയ്യൂര്‍:** മുസ്‌ലിം ലീഗ് സ്ഥാപക ദിനത്തില്‍ മേപ്പയ്യൂര്‍ പഞ്ചായത്ത് മുസ്‌ലിം ലീഗ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ എ.വി സൗധത്തില്‍ വെച്ച് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ അനുസ്മരണവും പ്രാര്‍ത്ഥന സദസ്സും സംഘടിപ്പിച്ചു.

പ്രാര്‍ത്ഥനയ്ക്ക് കെ നിസാര്‍ റഹ്മാനി നേതൃത്വം നല്‍കി. കെ.എം കുഞ്ഞമ്മത് മദനി അനുസ്മരണ പ്രഭാഷണം നടത്തി.

പ്രസിഡന്റ് എം.കെ അബ്ദുറഹിമാന്‍ അധ്യക്ഷനായി. ഇസ്മായില്‍ കീഴ്‌പോട്ട്, കെ.പി കുഞ്ഞബ്ദുള്ള, ഫൈസല്‍ മൈക്കുളം, കെ.പി ഇബ്രാഹിം, പി അസ്സയിനാര്‍, ടി.കെ ഷരീഫ്, പി അബ്ദുള്ള, ഫൈസല്‍ ചാവട്ട്, മുഹമ്മദ് മണപ്പുറം, എം.കെ ഫസലുറഹ്മാന്‍, അമ്മത് കീഴ്‌പോട്ട്, വി.വി നസ്‌റുദ്ദിന്‍ എന്നിവര്‍ സംസാരിച്ചു.

ജനറല്‍ സെക്രട്ടറി എം.എം അഷറഫ് സ്വാഗതവും ട്രഷറര്‍ അന്‍വര്‍ കുന്നങ്ങാത്ത് നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/31401/panakkad-syed-hyder-ali-shihab-thangal-memorial-and-prayer-meeting-maypayur-panchayat-muslim-league-committee)