---
title: " സ്നേഹവീട് ഗൃഹപ്രവേശനവും സംഗമവും"
english_title: "Snehaveedu Housewarming and Gathering"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/314021/snehaveedu-housewarming-and-gathering"
published_at: "2025-09-10T17:01:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68c162885503c_2_0000_ATTACH__copy.JPG"
keywords: []
---

#  സ്നേഹവീട് ഗൃഹപ്രവേശനവും സംഗമവും

> **Lead Summary:** **ആവള:** പേരാമ്പ്ര ഹസ്ത ചരിറ്റബിൾ ട്രസ്റ്റിന്റെയും പ്രാദേശിക കൂട്ടായ്മയുടെയും ആഭിമുഖ്യത്തിൽ ചെറുവണ്ണൂർ പഞ്ചായത്തിലെ ആവള എടപ്പോത്തിൽ മീത്തൽ ബാവയ്ക്ക് നിർമ്മിച്ചു നൽകിയ സ്നേഹവീട്ടിന്റെ ഗൃഹപ്രവേശനവും സ്നേഹ സംഗമവും സംഘടിപ്പിച്ചു.

## Article Content

**ആവള:** പേരാമ്പ്ര ഹസ്ത ചരിറ്റബിൾ ട്രസ്റ്റിന്റെയും പ്രാദേശിക കൂട്ടായ്മയുടെയും ആഭിമുഖ്യത്തിൽ ചെറുവണ്ണൂർ പഞ്ചായത്തിലെ ആവള എടപ്പോത്തിൽ മീത്തൽ ബാവയ്ക്ക് നിർമ്മിച്ചു നൽകിയ സ്നേഹവീട്ടിന്റെ ഗൃഹപ്രവേശനവും സ്നേഹ സംഗമവും സംഘടിപ്പിച്ചു.

ഡി.സി.സി. പ്രസിഡൻ്റ് അഡ്വ. കെ. പ്രവീൺ കുമാർ സ്നേഹ സംഗമം ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ ഇ. പ്രദീപ് കുമാർ അധ്യക്ഷത വഹിച്ചു. മുസ്‌ലിം ലീഗ് ജില്ലാ സെക്രട്ടറി സി.പി.എ. അസീസ് മുഖ്യാതിഥിയായിരുന്നു. ഹസ്ത ചെയർമാൻ മുനീർ എരവത്ത് മുഖ്യപ്രഭാഷണം നടത്തി.

ചെറുവണ്ണൂർ പഞ്ചായത്ത് പ്രസിഡൻ്റ് എൻ.ടി. ഷിജിത്ത്, എം.കെ. സുരേന്ദ്രൻ, ആദില നിബ്രാസ്, ഒ. മമ്മു, എ.കെ. ഉമ്മർ, ആർ.പി. ഷോബിഷ്, സുനിൽ ശ്രീനിലയം, നളിനി നല്ലൂർ, ശങ്കരൻ പിലാക്കാട്ട്, വിജയൻ ആവള, വി. ദാമോദരൻ, കെ. രവീന്ദ്രൻ, സി.കെ. കണ്ണൻ, സുജീഷ് നല്ലൂർ എന്നിവർ ആശംസകൾ അർപ്പിച്ചു

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/314021/snehaveedu-housewarming-and-gathering)