---
title: "നിരാമയ ഇന്‍ഷുറന്‍സ് പദ്ധതി: അപേക്ഷ ക്ഷണിച്ചു"
english_title: "Niramaya Insurance Scheme: Applications invited"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/314046/niramaya-insurance-scheme-applications-invited"
published_at: "2025-09-10T19:10:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68c180fd86faf_2_0000_ATTACH__copy.JPG"
keywords: []
---

# നിരാമയ ഇന്‍ഷുറന്‍സ് പദ്ധതി: അപേക്ഷ ക്ഷണിച്ചു

> **Lead Summary:** **കോഴിക്കോട്:** നാഷണല്‍ ട്രസ്റ്റ് ആക്ട് 1999 ന്റെ പരിധിയില്‍ ഉള്‍പ്പെടുന്ന ഭിന്നശേഷിക്കാര്‍ക്ക് ചികിത്സാ സഹായം നല്‍കുന്ന നിരാമയ ഇന്‍ഷുറന്‍സ് പദ്ധതിയിലേക്ക് അപേക്ഷകള്‍ ക്ഷണിച്ചു.ഓട്ടിസം, സെറിബ്രല്‍ പാള്‍സി, ബൗദ്ധിക വെല്ലുവിളി, മള്‍ട്ടിപ്പിള്‍ ഡിസെബിലിറ്റീസ് എന്നിവയുള്‍പ്പെടുന്നവര്‍ക്കാണ് പദ്ധതി പ്രാബല്യം. പദ്ധതിയുടെ ഭാഗമായി പരമാവധി ഒരു ലക്ഷം രൂപ വരെ ചികിത്സാ സഹായം ലഭ്യമാകും.അപേക്ഷകള്‍ സാമൂഹിക നീതി വകുപ്പിന്റെ സുനീതി പോര്‍ട്ടല്‍ വഴി സമര്‍പ്പിക്കണം. കൂടുതല്‍ വിവരങ്ങള്‍ sjd.kerla.gov.in ല്‍ ലഭ്യമാണെന്ന് അധികൃതര്‍ അറിയിച്ചു

## Article Content

**കോഴിക്കോട്:** നാഷണല്‍ ട്രസ്റ്റ് ആക്ട് 1999 ന്റെ പരിധിയില്‍ ഉള്‍പ്പെടുന്ന ഭിന്നശേഷിക്കാര്‍ക്ക് ചികിത്സാ സഹായം നല്‍കുന്ന നിരാമയ ഇന്‍ഷുറന്‍സ് പദ്ധതിയിലേക്ക് അപേക്ഷകള്‍ ക്ഷണിച്ചു.ഓട്ടിസം, സെറിബ്രല്‍ പാള്‍സി, ബൗദ്ധിക വെല്ലുവിളി, മള്‍ട്ടിപ്പിള്‍ ഡിസെബിലിറ്റീസ് എന്നിവയുള്‍പ്പെടുന്നവര്‍ക്കാണ് പദ്ധതി പ്രാബല്യം. പദ്ധതിയുടെ ഭാഗമായി പരമാവധി ഒരു ലക്ഷം രൂപ വരെ ചികിത്സാ സഹായം ലഭ്യമാകും.അപേക്ഷകള്‍ സാമൂഹിക നീതി വകുപ്പിന്റെ സുനീതി പോര്‍ട്ടല്‍ വഴി സമര്‍പ്പിക്കണം. കൂടുതല്‍ വിവരങ്ങള്‍ sjd.kerla.gov.in ല്‍ ലഭ്യമാണെന്ന് അധികൃതര്‍ അറിയിച്ചു

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/314046/niramaya-insurance-scheme-applications-invited)