---
title: "ഷോക്കേറ്റ തെങ്ങുകയറ്റ തൊഴിലാളിയെ രക്ഷപ്പെടുത്തി"
english_title: "Shocked coconut tree worker rescued"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/314054/shocked-coconut-tree-worker-rescued"
published_at: "2025-09-10T19:46:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68c18921b294a_2_0000_ATTACH__copy.JPG"
keywords: []
---

# ഷോക്കേറ്റ തെങ്ങുകയറ്റ തൊഴിലാളിയെ രക്ഷപ്പെടുത്തി

> **Lead Summary:** **പേരാമ്പ്ര:**മേപ്പയ്യൂർ പഞ്ചായത്ത് മഠത്തുംഭാഗം മൈത്രി നഗരത്തിൽ തെങ്ങുകയറ്റത്തിനിടെ വൈദ്യുതി ഷോക്കേറ്റ് അപകടത്തിൽപ്പെട്ട തൊഴിലാളിയെ അഗ്നിരക്ഷാസേനയും നാട്ടുകാരും ചേർന്ന് ജീവൻ രക്ഷപ്പെടുത്തി.കൂളിക്കണ്ടി ബാലകൃഷ്ണന്റെ വീട്ടിലെ തെങ്ങിൽ കയറുന്നതിനിടെ കുന്നത്ത് മീത്തൽ ദാമോദരൻ (തണ്ടെതാഴെ) വൈദ്യുതി ലൈനിൽ നിന്ന് ഷോക്കേറ്റ്, തെങ്ങുകയറ്റ യന്ത്രത്തിൽ തലകീഴായി തൂങ്ങിയ നിലയിലായിരുന്നു. പേരാമ്പ്രയിൽ നിന്ന് അഗ്നിരക്ഷാസേന എത്തുന്നതുവരെ നാട്ടുകാർ രണ്ടുപേർ ചേർന്ന് തൊഴിലാളിയെ തെങ്ങിൽ തുണികൊണ്ട് കെട്ടി താങ്ങിനിറുത്തി.

## Article Content

**പേരാമ്പ്ര:**മേപ്പയ്യൂർ പഞ്ചായത്ത് മഠത്തുംഭാഗം മൈത്രി നഗരത്തിൽ തെങ്ങുകയറ്റത്തിനിടെ വൈദ്യുതി ഷോക്കേറ്റ് അപകടത്തിൽപ്പെട്ട തൊഴിലാളിയെ അഗ്നിരക്ഷാസേനയും നാട്ടുകാരും ചേർന്ന് ജീവൻ രക്ഷപ്പെടുത്തി.കൂളിക്കണ്ടി ബാലകൃഷ്ണന്റെ വീട്ടിലെ തെങ്ങിൽ കയറുന്നതിനിടെ കുന്നത്ത് മീത്തൽ ദാമോദരൻ (തണ്ടെതാഴെ) വൈദ്യുതി ലൈനിൽ നിന്ന് ഷോക്കേറ്റ്, തെങ്ങുകയറ്റ യന്ത്രത്തിൽ തലകീഴായി തൂങ്ങിയ നിലയിലായിരുന്നു. പേരാമ്പ്രയിൽ നിന്ന് അഗ്നിരക്ഷാസേന എത്തുന്നതുവരെ നാട്ടുകാർ രണ്ടുപേർ ചേർന്ന് തൊഴിലാളിയെ തെങ്ങിൽ തുണികൊണ്ട് കെട്ടി താങ്ങിനിറുത്തി.

ശ്രീകാന്ത്, സോജു, രജീഷ്, വിനീത് എന്നിവർ തെങ്ങിൽ കയറി, മറ്റ് സേനാംഗങ്ങളുടെയും നാട്ടുകാരുടെയും സഹായത്തോടെ റോപ്പും റെസ്ക്യൂ നെറ്റും ഉപയോഗിച്ച് സുരക്ഷിതമായി തൊഴിലാളിയെ താഴെയിറക്കി. തുടർന്ന് സേനയുടെ ആംബുലൻസിൽ പേരാമ്പ്ര ഗവ. ആശുപത്രിയിൽ പ്രവേശിപ്പിച്ചു.അസി. സ്റ്റേഷൻ ഓഫീസർ എം. പ്രദീപന്റെ നേതൃത്വത്തിൽ നടന്ന രക്ഷാപ്രവർത്തനത്തിൽ ബൈജു, അഭി, ലജ്പത് ലാൽ, വിപിൻ, ധീരജ് ലാൽ, ഹൃദിൻ, അശ്വിൻ, ജിഷാദ്, രാജേഷ്, അനീഷ് എന്നിവർ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/314054/shocked-coconut-tree-worker-rescued)