---
title: "കെ.എസ്.എസ്.പി.യു പേരാമ്പ്ര ബ്ലോക്ക് സമ്മേളനം"
english_title: "KSSPU Perambra Block Conference"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/31408/ksspu-perambra-block-conference"
published_at: "2022-03-13T06:21:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/622d417513596_0000 ATTACH  copy copy.jpg"
keywords: []
---

# കെ.എസ്.എസ്.പി.യു പേരാമ്പ്ര ബ്ലോക്ക് സമ്മേളനം

> **Lead Summary:** ** പേരാമ്പ്ര: **സര്‍വ്വീസ് പെന്‍ഷന്‍കാര്‍ക്ക് കിട്ടാന്‍ ബാക്കിയുള്ള പെന്‍ഷന്‍, ഡി.ആര്‍ കുടിശ്ശിക എത്രയും വേഗം വിതരണം ചെയ്യുക, സ്‌റാറ്റിയൂട്ടറി പെന്‍ഷന്‍ പുനസ്ഥാപിക്കുക, റെയില്‍വെ മുതിര്‍ന്ന പൗരന്‍മാര്‍ക്ക് അനുവദിച്ചിരുന്ന നിരക്കിളവ് പുനസ്ഥാപിക്കുക എന്നീ ആവശ്യങ്ങള്‍ നടപ്പിലാക്കണമെന്ന് കെ.എസ്.എസ്.പിയു പേരാമ്പ്ര ബ്ലോക്ക് സമ്മേളനം ആവശ്യപ്പെട്ടു.

## Article Content

** പേരാമ്പ്ര: **സര്‍വ്വീസ് പെന്‍ഷന്‍കാര്‍ക്ക് കിട്ടാന്‍ ബാക്കിയുള്ള പെന്‍ഷന്‍, ഡി.ആര്‍ കുടിശ്ശിക എത്രയും വേഗം വിതരണം ചെയ്യുക, സ്‌റാറ്റിയൂട്ടറി പെന്‍ഷന്‍ പുനസ്ഥാപിക്കുക, റെയില്‍വെ മുതിര്‍ന്ന പൗരന്‍മാര്‍ക്ക് അനുവദിച്ചിരുന്ന നിരക്കിളവ് പുനസ്ഥാപിക്കുക എന്നീ ആവശ്യങ്ങള്‍ നടപ്പിലാക്കണമെന്ന് കെ.എസ്.എസ്.പിയു പേരാമ്പ്ര ബ്ലോക്ക് സമ്മേളനം ആവശ്യപ്പെട്ടു.

പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് എന്‍.പി.ബാബു സമ്മേളനം ഉദ്ഘാടനം ചെയ്തു. പി.സി ബാലകൃഷ്ണന്‍ അധ്യക്ഷനായി. ടി.എം.ബാലകൃഷ്ണന്‍ അനുസ്മരണപ്രമേയം അവതരിപ്പിച്ചു.

എ.പി. ബാലകൃഷ്ണന്‍ നായര്‍ വരവ് ചെലവ് കണക്ക് അവതരിപ്പിച്ചു. വി.രാമചന്ദ്രന്‍ നായര്‍ കൈത്താങ്ങ് വിതരണം ചെയ്തു. ജില്ലാ വൈസ് പ്രസിഡണ്ട് കെ.വി.രാഘവന്‍, എം.പി. നാരായണീ എന്നിവര്‍ ആശംസാപ്രസംഗം നടത്തി.

പി. അച്യുതന്‍ നായര്‍, പി.കെ രാഘവന്‍, എന്‍.കെ.തങ്കമ്മ എന്നിവരടങ്ങിയ പ്രസീഡിയം സമ്മേളന നടപടികള്‍ നിയന്ത്രിച്ചു. ജില്ലാ വൈസ് പ്രസിഡണ്ട് എടത്തില്‍ ദാമോദരന്‍ സംഘടനാ റിപ്പോര്‍ട്ട് അവതരിപ്പിച്ചു.

വരണാധികാരി കെ സുകുമാരന്‍ തെരഞ്ഞെടുപ്പ് നിയന്ത്രിച്ചു. പുതിയ ഭാരവാഹികളായി പി.എ.ജോര്‍ജ്ജ്(പ്രസിഡണ്ട്), പി.അച്യുതന്‍ നായര്‍, പി.സി.ബാലകൃഷ്ണന്‍, പി.പി. കാര്‍ത്ത്യായനി (വൈസ് പ്രസിഡണ്ടുമാര്‍), എം കെ കുഞ്ഞനന്തന്‍ (സെക്രട്ടറി), ഇ, കുഞ്ഞബ്ദുള്ള, എന്‍ ചന്ദ്രന്‍, പി.രവീന്ദ്രന്‍ (ജോ.സെക്രട്ടറിമാര്‍), എ.പി.ബാലകൃഷ്ണന്‍ നായര്‍ ഖജാന്‍ജി) എന്നിവര്‍ ഉള്‍പ്പെടെ 25 അംഗകമ്മിറ്റിയും തെരഞ്ഞെടുത്തു.

40 അംഗ ജില്ലാ കൗണ്‍സിലര്‍മാരെയും തെരഞ്ഞെടുത്തു. പി.രവീന്ദ്രന്‍ പ്രമേയം അവതരിപ്പിച്ചു. എം.കെ.കുഞ്ഞനന്തന്‍ സ്വാഗതവും കെ.കുഞ്ഞിരാമന്‍ നന്ദിയും പറഞ്ഞു. രേഖപ്പെടുത്തി,

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/31408/ksspu-perambra-block-conference)