---
title: "പ്രശ്‌ന പരിഹാരം സംഘര്‍ഷമല്ല ഒരിക്കലും: സി.പി.അബൂബക്കര്‍ "
english_title: "Problem solving is never conflict: CP Aboobacker"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/31411/problem-solving-is-never-conflict-cp-aboobacker"
published_at: "2022-03-13T07:01:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/622d4a653d285_vvvv - Copy (3) - Copy.JPG"
keywords: []
---

# പ്രശ്‌ന പരിഹാരം സംഘര്‍ഷമല്ല ഒരിക്കലും: സി.പി.അബൂബക്കര്‍ 

> **Lead Summary:** ** പേരാമ്പ്ര: **സമന്വയ ഭാവനയോടെ സമൂഹത്തെ സമീപിക്കാന്‍ സാഹിത്യകാരന് കഴിയണം. പ്രശ്‌നങ്ങള്‍ക്ക് പരിഹാരം സംഘര്‍ഷത്തിലൂടെയല്ല. മറിച്ച് ചര്‍ച്ചയിലൂടെയാണ് വേണ്ടതെന്ന് കേരള സാഹിത്യ അക്കാദമി ജനറല്‍ സെക്രട്ടറി പ്രൊഫ: സി.പി.അബൂബക്കര്‍.

## Article Content

** പേരാമ്പ്ര: **സമന്വയ ഭാവനയോടെ സമൂഹത്തെ സമീപിക്കാന്‍ സാഹിത്യകാരന് കഴിയണം. പ്രശ്‌നങ്ങള്‍ക്ക് പരിഹാരം സംഘര്‍ഷത്തിലൂടെയല്ല. മറിച്ച് ചര്‍ച്ചയിലൂടെയാണ് വേണ്ടതെന്ന് കേരള സാഹിത്യ അക്കാദമി ജനറല്‍ സെക്രട്ടറി പ്രൊഫ: സി.പി.അബൂബക്കര്‍.

സില്‍വര്‍ കോളേജ് ഡേ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രഫ: വി.അബ്ദുള്ളയുടെ അദ്ധ്യക്ഷനായി.

കോളേജ് ഗവേണിങ്ങ് ബോഡി സെക്രട്ടറി ഡോ: പി.ടി അബ്ദുള്‍ അസീസ്, ചെയര്‍മാന്‍ ഏ.കെ തരുവയി ഹാജി, വി.എസ് രമണന്‍, ടി ഷിജുകുമാര്‍, എം.എം വിശാഖ് എന്നിവര്‍ സംസാരിച്ചു.

സ്റ്റാഫ് അഡൈ്വസര്‍ കെ.ടി ബിനീഷ് സ്വാഗതവും, പ്രോഗ്രാം കോഡിനേറ്റര്‍ കെ.പി അമീര്‍ നന്ദിയും പറഞ്ഞു. വിവിധ കലാ -സാഹിത്യ മത്സര വിജയികള്‍ക്കുള്ള പുരസ്‌കാരങ്ങളും വിതരണം ചെയ്തു. വിവിധ കലാപരിപാടികളും അവതരിപ്പിക്കപ്പെട്ടു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/31411/problem-solving-is-never-conflict-cp-aboobacker)