---
title: "ഗ്യാസ് അടുപ്പ് നല്‍കി വ്യാപാരി വ്യവസായി ഏകോപന സമിതി"
english_title: "The trader provided a gas stove to the traders' cooperative committee"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/314232/the-trader-provided-a-gas-stove-to-the-traders-cooperative-committee"
published_at: "2025-09-11T16:53:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68c2c0d442e5b_ashu.jpg"
keywords: []
---

# ഗ്യാസ് അടുപ്പ് നല്‍കി വ്യാപാരി വ്യവസായി ഏകോപന സമിതി

> **Lead Summary:** പേരാമ്പ്ര: പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് താലൂക്ക് ആശുപത്രിയില്‍ രോഗികള്‍ക്കും കൂട്ടിരുപ്പ് കാര്‍ക്കും ഭക്ഷണ പാചക ശാലയിലെ വലിയ ഗ്യാസ് അടുപ്പുകള്‍ തകരാറായതിനാല്‍ പകരം വലിയ ഡബ്ള്‍ ഗ്യാസ് അടുപ്പ് പേരാമ്പ്ര വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ നേതൃത്വത്തില്‍ സമര്‍പ്പിച്ചു.

## Article Content

പേരാമ്പ്ര: പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് താലൂക്ക് ആശുപത്രിയില്‍ രോഗികള്‍ക്കും കൂട്ടിരുപ്പ് കാര്‍ക്കും ഭക്ഷണ പാചക ശാലയിലെ വലിയ ഗ്യാസ് അടുപ്പുകള്‍ തകരാറായതിനാല്‍ പകരം വലിയ ഡബ്ള്‍ ഗ്യാസ് അടുപ്പ് പേരാമ്പ്ര വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ നേതൃത്വത്തില്‍ സമര്‍പ്പിച്ചു.

സമിതി പ്രസിഡന്റ് ബാബു കൈലാസില്‍ നിന്നും ബ്ലോക്ക് പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍ ശശികുമാര്‍ പേരാമ്പ്ര ഏറ്റുവാങ്ങി. ചടങ്ങില്‍ മെഡിക്കല്‍ ഓഫീസര്‍ ഡോ: ശ്രീജ അധ്യക്ഷ വഹിച്ചു. അലങ്കാര്‍ ഭാസ്‌കരന്‍ ബാദുഷ അബ്ദുള്‍ സലാം, വി.എന്‍ അഹമ്മദ് കോയ, നൗഫല്‍ ഫിറാസ് കല്ലാട്ട് തുടങ്ങിയവര്‍ സംസാരിച്ചു. ഹെഡ് നഴ്‌സ് ജീജ സ്വാഗതവും ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ സന്തോഷ് കാരയാട് നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/314232/the-trader-provided-a-gas-stove-to-the-traders-cooperative-committee)