---
title: "ട്രെയില്‍ തട്ടി മരിച്ച നിലയില്‍ കണ്ടെത്തിയ മധ്യവയസ്‌ക്കനെ തിരിച്ചറിഞ്ഞു"
english_title: "Middle-aged man found dead after being hit by train identified"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/314388/middle-aged-man-found-dead-after-being-hit-by-train-identified"
published_at: "2025-09-12T13:52:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68c3d8adcf0eb_vadakara.JPG"
keywords: []
---

# ട്രെയില്‍ തട്ടി മരിച്ച നിലയില്‍ കണ്ടെത്തിയ മധ്യവയസ്‌ക്കനെ തിരിച്ചറിഞ്ഞു

> **Lead Summary:** തൊട്ടില്‍പ്പാലം: കഴിഞ്ഞ ദിവസം വടകര ചോറോടില്‍ ട്രെയിന്‍ തട്ടി മരിച്ച മധ്യവയസ്‌ക്കനെ തിരിച്ചറിഞ്ഞു. തൊട്ടില്‍പ്പാലം മുറ്റത്തെ പ്ലാവ് സ്വദേശി കെ.സി. സുരേഷ് (കുഞ്ഞി) ആണ് മരിച്ചത്.

## Article Content

തൊട്ടില്‍പ്പാലം: കഴിഞ്ഞ ദിവസം വടകര ചോറോടില്‍ ട്രെയിന്‍ തട്ടി മരിച്ച മധ്യവയസ്‌ക്കനെ തിരിച്ചറിഞ്ഞു. തൊട്ടില്‍പ്പാലം മുറ്റത്തെ പ്ലാവ് സ്വദേശി കെ.സി. സുരേഷ് (കുഞ്ഞി) ആണ് മരിച്ചത്.

വ്യാഴാഴ്ച രാവിലെ എട്ടു മണിക്ക് വടകര പുഞ്ചിരിമില്‍ വെച്ചാണ് സുരേഷിനെ ട്രെയിന്‍ തട്ടി മരിച്ച നിലയില്‍ കണ്ടെത്തിയത്. വടകര ജില്ലാ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരുന്ന മൃതദേഹം ബന്ധുക്കള്‍ എത്തി തിരിച്ചറിഞ്ഞിട്ടുണ്ട്.

പോസ്റ്റ് മോര്‍ട്ടം നടത്തിയ മൃതദേഹം വൈകുന്നേരം മൂന്ന് മണിയോടെ വീട്ടുവളപ്പില്‍ സംസ്‌കരിക്കും.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/314388/middle-aged-man-found-dead-after-being-hit-by-train-identified)