---
title: "ആര്‍.കെ. മൂസ്സ അനുസ്മരണം സംഘടിപ്പിച്ച് മുസ്ലിം ലീഗ് കമ്മിറ്റി"
english_title: "Muslim League Committee organizes R.K. Moosa memorial"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/314405/muslim-league-committee-organizes-rk-moosa-memorial"
published_at: "2025-09-12T14:51:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68c3e693ba221_LKJ.jpg"
keywords: []
---

# ആര്‍.കെ. മൂസ്സ അനുസ്മരണം സംഘടിപ്പിച്ച് മുസ്ലിം ലീഗ് കമ്മിറ്റി

> **Lead Summary:** **പേരാമ്പ്ര : **നൊച്ചാട് പഞ്ചായത്ത് മുസ്ലിം ലീഗ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ മുസ്ലിം ലീഗ് നേതാവും, വ്യവസായ പ്രമുഖനുമായ ആര്‍.കെ. മൂസ്സ അനുസ്മരണം സംഘടിപ്പിച്ചു. മുസ്ലിം ലീഗ് ജില്ല സെക്രട്ടറി സി.പി.എ അസീസ് അനുസ്മരണം ഉദ്ഘാടനം ചെയ്തു.

## Article Content

**പേരാമ്പ്ര : **നൊച്ചാട് പഞ്ചായത്ത് മുസ്ലിം ലീഗ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ മുസ്ലിം ലീഗ് നേതാവും, വ്യവസായ പ്രമുഖനുമായ ആര്‍.കെ. മൂസ്സ അനുസ്മരണം സംഘടിപ്പിച്ചു. മുസ്ലിം ലീഗ് ജില്ല സെക്രട്ടറി സി.പി.എ അസീസ് അനുസ്മരണം ഉദ്ഘാടനം ചെയ്തു.

പൊതുപ്രവര്‍ത്തകര്‍ മാതൃകയാക്കേണ്ട അമൂല്യ വ്യക്തിത്വമാണ് ആര്‍.കെ മൂസയുടെത് എന്നും നിസ്വാര്‍ത്ഥമായി സാമൂഹിക പ്രവര്‍ത്തനം നടത്തുന്ന ഇത്തരം നേതാക്കള്‍ സമൂഹത്തിന് മാതൃകയാണെന്നും അദ്ദേഹം പറഞ്ഞു.

എം.ടി ഹമീദ് അധ്യക്ഷത വഹിച്ചു. പി. ഹാരിസ് സ്വാഗതവും പി.കെ.കെ. നാസര്‍ നന്ദിയും പറഞ്ഞു. വി.പി അബ്ദുസ്സലാം അനുസ്മരണ പ്രഭാഷണം നടത്തി.

എസ്.കെ അസ്സൈനാര്‍, വി.വി. ഇബ്രാഹിം, ഇബ്രാഹിം പുനത്തില്‍, ടി.പി നാസര്‍, സി അബ്ദുറഹ്‌മാന്‍, ഷഹീര്‍ മുഹമ്മദ്, സൂപ്പി കെ. പൂക്കടവത്ത്, ഒ.പി റസാക്ക്, വി.എന്‍ നൗഫല്‍, ഗഫൂര്‍ വാല്യക്കോട് തുടങ്ങിയവര്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/314405/muslim-league-committee-organizes-rk-moosa-memorial)