---
title: "സീതാറാം യച്ചൂരി അനുസ്മരണ സദസ്സ് "
english_title: "Sitaram Yechury Memorial Audience at perambra"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/314423/sitaram-yechury-memorial-audience-at-perambra"
published_at: "2025-09-12T15:41:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68c3f37a162c1_uyt.jpg"
keywords: []
---

# സീതാറാം യച്ചൂരി അനുസ്മരണ സദസ്സ് 

> **Lead Summary:** **പേരാമ്പ്ര:** സിപിഐഎം നൊച്ചാട് നോര്‍ത്ത് ലോക്കല്‍ കമ്മറ്റിയുടെ നേതൃത്വത്തില്‍ മുളിയങ്ങലില്‍ സീതാറാം യച്ചൂരി അനുസ്മരണ സദസ്സ് സംഘടിപ്പിച്ചു. ഡിവൈഎഫ്‌ഐ ജില്ലാ കമ്മറ്റിയംഗം ആദിത്യ സുകുമാരന്‍ അനുസ്മരണ പ്രഭാഷണം നടത്തി.

## Article Content

**പേരാമ്പ്ര:** സിപിഐഎം നൊച്ചാട് നോര്‍ത്ത് ലോക്കല്‍ കമ്മറ്റിയുടെ നേതൃത്വത്തില്‍ മുളിയങ്ങലില്‍ സീതാറാം യച്ചൂരി അനുസ്മരണ സദസ്സ് സംഘടിപ്പിച്ചു. ഡിവൈഎഫ്‌ഐ ജില്ലാ കമ്മറ്റിയംഗം ആദിത്യ സുകുമാരന്‍ അനുസ്മരണ പ്രഭാഷണം നടത്തി.

ലോക്കല്‍ സെക്രട്ടറി വി.എം. മനോജ് അധ്യക്ഷത വഹിച്ചു. 'കേരളത്തിന്റെ വികസനവും കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ഇടപെടലുകളും 'എന്ന വിഷയത്തില്‍ ഏരിയാ കമ്മിറ്റി അംഗം വി.കെ. പ്രമോദ് ക്ലാസ്സെടുത്തു. കെ ശ്രീധരന്‍ സ്വാഗതം പറഞ്ഞ ചടങ്ങില്‍ ഏരിയാ കമ്മിറ്റി അംഗം കെ.കെ ഹനീഫ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/314423/sitaram-yechury-memorial-audience-at-perambra)