---
title: " ഷോര്‍ട്ട് വീഡിയോ പ്രകാശനം ചെയ്ത് കൂത്താളി എയുപി സ്‌കൂള്‍"
english_title: "Koothali AUP School releases short video"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/314430/koothali-aup-school-releases-short-video"
published_at: "2025-09-12T16:23:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68c3fdc09d499_MEjAR.JPG"
keywords: []
---

#  ഷോര്‍ട്ട് വീഡിയോ പ്രകാശനം ചെയ്ത് കൂത്താളി എയുപി സ്‌കൂള്‍

> **Lead Summary:** **കൂത്താളി:** കൂത്താളി എയുപി സ്‌കൂളിലെ അധ്യാപകരും കുട്ടികളും, സുഹൃത്തുക്കളും ചേര്‍ന്നൊരുക്കിയ '

## Article Content

**കൂത്താളി:** കൂത്താളി എയുപി സ്‌കൂളിലെ അധ്യാപകരും കുട്ടികളും, സുഹൃത്തുക്കളും ചേര്‍ന്നൊരുക്കിയ '

ബി അലെര്‍ട്ട് എന്ന ഷോര്‍ട്ട് വീഡിയോ പ്രകാശനം ചെയ്തു. അപരിചതരുടെ വാഹന ങ്ങളില്‍ ലിഫ്റ്റ് വാങ്ങി പോവുന്ന പ്രവണത വലിയ അപകടങ്ങള്‍ വിളിച്ചു വരുത്തുന്നു എന്നതാണ് ഇതിലെ പ്രമേയം.

പേരാമ്പ്ര ഉപജില്ലാ വിദ്യഭ്യാസ ഓഫീസര്‍ കെ .വി പ്രമോദ് ഷോര്‍ട്ട്‌വീഡിയോ പ്രകാശനം ചെയ്തു.

പേരാമ്പ്ര ബിപിസി കെ. ഷാജിമ, എച്ച് എംഫോറം കണ്‍വീനര്‍ കെ.സജീവന്‍, പി.രാമചന്ദ്രന്‍, കെ. സൂസി, കെ.അര്‍ജുന്‍ വി.സി ഷിജു , കെ. ശ്രീരാജ് ,അലോക്, കാര്‍ത്തിക്, ആരുഷ് തുടങ്ങിയവര്‍ പങ്കെടുത്തു.

അര്‍ജുന്‍ സാരംഗി, വിഷ്ണു ജനാര്‍ദ്ദനന്‍, ആഷ്ലി, അലോക് തുടങ്ങിയവരാണ് അഭിനേതാക്കള്‍

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/314430/koothali-aup-school-releases-short-video)