---
title: "എംബിബിഎസ് പരീക്ഷയില്‍ ഉന്നത വിജയം നേടിയ ഡോ. ആര്യനന്ദക്ക് അനുമോദനം"
english_title: "Congratulations to Dr. Aryananda for achieving outstanding success in the MBBS exam"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/314552/congratulations-to-dr-aryananda-for-achieving-outstanding-success-in-the-mbbs-exam"
published_at: "2025-09-13T11:45:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68c50c5aae36e_arya.jpg"
keywords: []
---

# എംബിബിഎസ് പരീക്ഷയില്‍ ഉന്നത വിജയം നേടിയ ഡോ. ആര്യനന്ദക്ക് അനുമോദനം

> **Lead Summary:** പേരാമ്പ്ര: കോഴിക്കോട് മെഡിക്കല്‍ കോളെജില്‍ നിന്നും എംബിബിഎസ് പരീക്ഷയില്‍ ഉന്നത വിജയം നേടി നാടിന്റെ അഭിമാനമായ ഡോ. ആര്യനന്ദ അശോകന് നാട്ടുകാരും ബന്ധുക്കളും ആദരവ് നല്‍കി.

## Article Content

പേരാമ്പ്ര: കോഴിക്കോട് മെഡിക്കല്‍ കോളെജില്‍ നിന്നും എംബിബിഎസ് പരീക്ഷയില്‍ ഉന്നത വിജയം നേടി നാടിന്റെ അഭിമാനമായ ഡോ. ആര്യനന്ദ അശോകന് നാട്ടുകാരും ബന്ധുക്കളും ആദരവ് നല്‍കി.

ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍ ശശികുമാര്‍ പേരാമ്പ്ര ആര്യനന്ദയ്ക്ക് ഉപഹാരം നല്‍കി. ഗ്രാമപഞ്ചായത്ത് അംഗം എം.കെ. ഷൈനി അധ്യക്ഷത വഹിച്ചു.

ഗ്രാമപഞ്ചായത്ത് അംഗം വിനോദന്‍ തിരുവോത്ത്, ഡോ: റീന, ബാബു കല്ലോട്, കെ.എം ബാലകൃഷ്ണന്‍, വി.കെ. സുരേഷ്, എന്‍.കെ കുഞ്ഞിരാമന്‍ നായര്‍, വി.കെ അശോകന്‍, വി.കെ. നിഷ തുടങ്ങിയവര്‍ ആശംസ അര്‍പ്പിച്ച് സംസാരിച്ചു. എന്‍.കെ സുനില്‍ സ്വാഗതവും രാജന്‍ പരപ്പില്‍ നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/314552/congratulations-to-dr-aryananda-for-achieving-outstanding-success-in-the-mbbs-exam)