---
title: "സാക്ഷരത ദിനാചരണത്തിന് നടുവണ്ണൂരിൽ തുടക്കം"
english_title: "Literacy Day celebrations begin in Naduvannur"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/314642/literacy-day-celebrations-begin-in-naduvannur"
published_at: "2025-09-13T17:35:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68c55eaec5271_2_0000_ATTACH.jpg"
keywords: []
---

# സാക്ഷരത ദിനാചരണത്തിന് നടുവണ്ണൂരിൽ തുടക്കം

> **Lead Summary:** **നടുവണ്ണൂർ**: ലോക സാക്ഷരത ദിനാചരണത്തിന്റെ ഭാഗമായി നടുവണ്ണൂർ ഗ്രാമപഞ്ചായത്ത് ഒരാഴ്ച്ചകാല പരിപാടികൾക്ക് തുടക്കം കുറിച്ചു. തദ്ദേശ സ്വയംഭരണ വകുപ്പ്, കേരള സംസ്ഥാന സാക്ഷരത മിഷൻ അതോറിറ്റി എന്നിവർ ചേർന്ന് നടപ്പിലാക്കിയ ന്യൂ ഇന്ത്യ ലിറ്ററസി പ്രോഗ്രാം പ്രകാരം പരീക്ഷയെഴുതി വിജയിച്ച പഠിത്താക്കൾക്കും പരിശീലനം നൽകിയ ഇൻസ്ട്രക്ടർമാർക്കും സർട്ടിഫിക്കറ്റ് പഞ്ചായത്ത് പ്രസിഡന്റ് ടി.പി. ദാമോദരൻ മാസ്റ്റർ വിതരണം ചെയ്തു.പദ്ധതിയുടെ ഭാഗമായി 47 പഠിത്താക്കൾ പരീക്ഷയിൽ വിജയിച്ചു.വികസനകാര്യ ചെയർമാൻ സുധീഷ് ചെറുവത്ത് അധ്യക്ഷത വഹിച്ചു. പ്രേരക് രാമചന്ദ്രൻ പി. സ്വാഗതവും ബീന പി. നന്ദിയും അറിയിച്ചു. റീഷ്‌മജ കെ.ടി.കെ., നാരായണൻ കെ.എം., ബീന ശൈലൻ, രമ്യ എം.കെ., റംസീന എം. എന്നിവർ സംസാരിച്ചു

## Article Content

**നടുവണ്ണൂർ**: ലോക സാക്ഷരത ദിനാചരണത്തിന്റെ ഭാഗമായി നടുവണ്ണൂർ ഗ്രാമപഞ്ചായത്ത് ഒരാഴ്ച്ചകാല പരിപാടികൾക്ക് തുടക്കം കുറിച്ചു. തദ്ദേശ സ്വയംഭരണ വകുപ്പ്, കേരള സംസ്ഥാന സാക്ഷരത മിഷൻ അതോറിറ്റി എന്നിവർ ചേർന്ന് നടപ്പിലാക്കിയ ന്യൂ ഇന്ത്യ ലിറ്ററസി പ്രോഗ്രാം പ്രകാരം പരീക്ഷയെഴുതി വിജയിച്ച പഠിത്താക്കൾക്കും പരിശീലനം നൽകിയ ഇൻസ്ട്രക്ടർമാർക്കും സർട്ടിഫിക്കറ്റ് പഞ്ചായത്ത് പ്രസിഡന്റ് ടി.പി. ദാമോദരൻ മാസ്റ്റർ വിതരണം ചെയ്തു.പദ്ധതിയുടെ ഭാഗമായി 47 പഠിത്താക്കൾ പരീക്ഷയിൽ വിജയിച്ചു.വികസനകാര്യ ചെയർമാൻ സുധീഷ് ചെറുവത്ത് അധ്യക്ഷത വഹിച്ചു. പ്രേരക് രാമചന്ദ്രൻ പി. സ്വാഗതവും ബീന പി. നന്ദിയും അറിയിച്ചു. റീഷ്‌മജ കെ.ടി.കെ., നാരായണൻ കെ.എം., ബീന ശൈലൻ, രമ്യ എം.കെ., റംസീന എം. എന്നിവർ സംസാരിച്ചു

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/314642/literacy-day-celebrations-begin-in-naduvannur)