---
title: "പേരാമ്പ്ര ഫെസ്റ്റ് നറുക്കെടുപ്പിൽ വിവാദം"
english_title: "Controversy over Perambra Fest draw"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/314650/controversy-over-perambra-fest-draw"
published_at: "2025-09-13T18:25:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68c56a6de52af_2_0000_ATTACH__copy.JPG"
keywords: []
---

# പേരാമ്പ്ര ഫെസ്റ്റ് നറുക്കെടുപ്പിൽ വിവാദം

> **Lead Summary:** **പേരാമ്പ്ര:**2020–25 കാലഘട്ടത്തെ പഞ്ചായത്ത് ഭരണസമിതിയുടെ വികസന മുരടിപ്പിനെതിരെ പ്രതിഷേധിച്ചാണ് യുഡിഎഫ് പേരാമ്പ്ര ഫെസ്റ്റ് ബഹിഷ്‌കരിച്ചതെന്ന് ആരോപണം. തിരുവള്ളൂർ സ്വദേശിയായ മുതലാളിയിൽ നിന്നുമുള്ള സഹായവും, വ്യാപാരികളിൽ നിന്ന് കൂപ്പൺ മുഖേന സമാഹരിച്ച വൻതുകയും, കുടുംബശ്രീ അംഗങ്ങളുടെ സംഭാവനയും ഉൾപ്പെടെ ലക്ഷ 2020–25 കാലഘട്ടത്തെ പഞ്ചായത്ത് ഭരണസമിതിയുടെ വികസന മുരടിപ്പിനെതിരെ പ്രതിഷേധിച്ചാണ് യുഡിഎഫ് പേരാമ്പ്ര ഫെസ്റ്റ് ബഹിഷ്‌കരിച്ചതെന്ന് ആരോപണം. തിരുവള്ളൂർ സ്വദേശിയായ മുതലാളിയിൽ നിന്നുമുള്ള സഹായവും, വ്യാപാരികളിൽ നിന്ന് കൂപ്പൺ മുഖേന സമാഹരിച്ച വൻതുകയും, കുടുംബശ്രീ അംഗങ്ങളുടെ സംഭാവനയും ഉൾപ്പെടെ ലക്ഷങ്ങൾ ചെലവഴിച്ചിട്ടും പരിപാടി പരാജയമായതായാണ് ആരോപണം.

## Article Content

**പേരാമ്പ്ര:**2020–25 കാലഘട്ടത്തെ പഞ്ചായത്ത് ഭരണസമിതിയുടെ വികസന മുരടിപ്പിനെതിരെ പ്രതിഷേധിച്ചാണ് യുഡിഎഫ് പേരാമ്പ്ര ഫെസ്റ്റ് ബഹിഷ്‌കരിച്ചതെന്ന് ആരോപണം. തിരുവള്ളൂർ സ്വദേശിയായ മുതലാളിയിൽ നിന്നുമുള്ള സഹായവും, വ്യാപാരികളിൽ നിന്ന് കൂപ്പൺ മുഖേന സമാഹരിച്ച വൻതുകയും, കുടുംബശ്രീ അംഗങ്ങളുടെ സംഭാവനയും ഉൾപ്പെടെ ലക്ഷ 2020–25 കാലഘട്ടത്തെ പഞ്ചായത്ത് ഭരണസമിതിയുടെ വികസന മുരടിപ്പിനെതിരെ പ്രതിഷേധിച്ചാണ് യുഡിഎഫ് പേരാമ്പ്ര ഫെസ്റ്റ് ബഹിഷ്‌കരിച്ചതെന്ന് ആരോപണം. തിരുവള്ളൂർ സ്വദേശിയായ മുതലാളിയിൽ നിന്നുമുള്ള സഹായവും, വ്യാപാരികളിൽ നിന്ന് കൂപ്പൺ മുഖേന സമാഹരിച്ച വൻതുകയും, കുടുംബശ്രീ അംഗങ്ങളുടെ സംഭാവനയും ഉൾപ്പെടെ ലക്ഷങ്ങൾ ചെലവഴിച്ചിട്ടും പരിപാടി പരാജയമായതായാണ് ആരോപണം.

ഫെസ്റ്റിന്റെ പേരിൽ വ്യാപാരികളെ ബലിയാടാക്കാനുള്ള ശ്രമമാണെന്ന് വ്യാപാരികൾ പ്രതികരിച്ചു. പഞ്ചായത്തോ സ്വീകരണ സംഘമോ നേരിട്ട് നടത്താതെ, ചില നേതാക്കളുടെ സ്വാധീനത്തിൽ ഇവന്റ് മാനേജ്മെന്റ് സംഘത്തിന് കൈമാറി നാട്ടുകലാകാരന്മാരെ അവഗണിച്ചതായും വിമർശനം ഉയർന്നു.സമ്മാന നറുക്കെടുപ്പുമായി ബന്ധപ്പെട്ടും സംശയങ്ങൾ ഉയരുന്നു. 12 സെപ്റ്റംബർ നടത്തിയ നറുക്കെടുപ്പിൽ ഒന്നാം സമ്മാനമായി കാർ, രണ്ടാം സമ്മാനമായി ബൈക്ക്, മൂന്നാം സമ്മാനമായി മൊബൈൽ പ്രഖ്യാപിച്ചെങ്കിലും, കൂപ്പൺ കൈകാര്യം ചെയ്ത രീതിയിൽ ക്രമക്കേട് ഉണ്ടായെന്നാരോപണം ശക്തമാണ്.

> 12000 കൂപ്പണുകൾ സൂക്ഷിച്ച പാത്രം, നറുക്കെടുപ്പ് വൈകിപ്പിച്ചത്, സീരിയൽ നമ്പർ ക്രമീകരണങ്ങളിലൂടെ അർഹരായവരെ കണ്ടെത്താൻ സാധിക്കാത്ത സ്ഥിതി, കൂപ്പൺ സ്കാനിങ് നിർബന്ധമാണെന്ന വ്യാഖ്യാനം – എല്ലാം ചേർന്ന് സാധാരണക്കാർക്കിടയിൽ ആശങ്ക ഉയർത്തിയിരിക്കുകയാണ്.വ്യാപാരികളും പഞ്ചായത്ത് ഭാരവാഹികളും ചേർന്ന് നടത്തിയ പത്രസമ്മേളനത്തിൽ, ഒന്നാം സമ്മാനമായ കാർ പഞ്ചായത്തിൽ തന്നെ ഉണ്ടായിരിക്കുന്നതാണെന്നും, രണ്ടാം, മൂന്നാം സമ്മാനങ്ങളും നൽകുമെന്നും വ്യക്തമാക്കി. എന്നാൽ, സമ്മാനത്തിന് അർഹരായവർ ആരൊക്കെയാണെന്ന് വ്യക്തത വരുത്തണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.“പേരാമ്പ്രയിലെ ജനങ്ങളെ കബളിപ്പിക്കാനാവില്ല. കാര്യങ്ങൾ തുറന്ന് പറയണമെന്ന് ജനങ്ങൾ ആവശ്യപ്പെടുന്നു എന്ന് പത്രസമ്മേളനത്തിൽ വ്യാപാരികളും നേതാക്കളും വ്യക്തമാക്കി.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/314650/controversy-over-perambra-fest-draw)