---
title: "ജഹാന ഷെറിനെ അനുമോദിച്ചു"
english_title: "Jahana Sherin was praised."
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/314655/jahana-sherin-was-praised"
published_at: "2025-09-13T19:03:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68c573849fadd_2_0000_ATTACH__copy.JPG"
keywords: []
---

# ജഹാന ഷെറിനെ അനുമോദിച്ചു

> **Lead Summary:** **മേപ്പയ്യൂർ: **സി.എ പരീക്ഷയിൽ ഉന്നത വിജയം നേടിയ കീഴ്പ്പയ്യൂർ കീഴ്പ്പോട്ട് സ്വദേശിനി ജഹാന ഷെറിനെ മേപ്പയ്യൂർ പഞ്ചായത്ത് മുസ്‌ലിം ലീഗ് കമ്മിറ്റി അനുമോദിച്ചു. കീഴ്പ്പോട്ട് ഇബ്രാഹിമിന്റെയും ജമീലയുടെയും മകളായ ജഹാനയ്ക്കുള്ള ഉപഹാരം സംസ്ഥാന സെക്രട്ടറി ഷാഫി ചാലിയം സമ്മാനിച്ചു.

## Article Content

**മേപ്പയ്യൂർ: **സി.എ പരീക്ഷയിൽ ഉന്നത വിജയം നേടിയ കീഴ്പ്പയ്യൂർ കീഴ്പ്പോട്ട് സ്വദേശിനി ജഹാന ഷെറിനെ മേപ്പയ്യൂർ പഞ്ചായത്ത് മുസ്‌ലിം ലീഗ് കമ്മിറ്റി അനുമോദിച്ചു. കീഴ്പ്പോട്ട് ഇബ്രാഹിമിന്റെയും ജമീലയുടെയും മകളായ ജഹാനയ്ക്കുള്ള ഉപഹാരം സംസ്ഥാന സെക്രട്ടറി ഷാഫി ചാലിയം സമ്മാനിച്ചു.

കമ്മന അബ്ദുറഹിമാൻ അധ്യക്ഷനായി. മുസ്‌ലിം ലീഗ് മഹാരാഷ്ട്ര സംസ്ഥാന ട്രഷറർ സി.എച്ച്. ഇബ്രാഹിം കുട്ടി, എ.വി. അബ്ദുല്ല, ആർ.കെ. മുനീർ, ടി.കെ.എ. ലത്തീഫ്, എം.എം. അഷറഫ്, എം.കെ. അബ്ദുറഹിമാൻ, കെ.എം.എ. അസീസ്, മുജീബ് കോമത്ത്, കീപ്പോട്ട് അമ്മത്, ഇല്ലത്ത് അബ്ദുറഹിമാൻ, ടി.കെ. അബ്ദുറഹിമാൻ, ഐ.ടി. അബ്ദുസലാം എന്നിവർ സംസാരിച്ചു.ഫോട്ടോ: സി.എ പരീക്ഷയിൽ വിജയം നേടിയ ജഹാന ഷെറിന് മുസ്‌ലിം ലീഗ് മേപ്പയ്യൂർ പഞ്ചായത്ത് കമ്മിറ്റിയുടെ ഉപഹാരം സംസ്ഥാന സെക്രട്ടറി ഷാഫി ചാലിയം സമ്മാനിക്കുന്നു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/314655/jahana-sherin-was-praised)