---
title: "ജെൻഡർ ബ്രിഗേഡ് പരിശീലനം നൽകി"
english_title: "Gender Brigade training provided"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/314807/gender-brigade-training-provided"
published_at: "2025-09-14T17:12:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68c6ab0bb0f92_2_0000_ATTACH__copy.JPG"
keywords: []
---

# ജെൻഡർ ബ്രിഗേഡ് പരിശീലനം നൽകി

> **Lead Summary:** **പേരാമ്പ്ര: **കുടുംബശ്രീ ജില്ലാമിഷൻ കോഴിക്കോട്, ചെറുവണ്ണൂർ ഗ്രാമപഞ്ചായത്ത് സിഡിഎസ് ജെൻഡർ റിസോഴ്സ് സെന്റർ എന്നിവയുടെ നേതൃത്വത്തിൽ കുടുംബശ്രീ അംഗങ്ങൾക്ക് ജെൻഡർ ബ്രിഗേഡ് പരിശീലനം നൽകി. സിഡിഎസ് ചെയർപേഴ്സൺ ടി.കെ. രാധയുടെ അധ്യക്ഷതയിൽ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് ആദില നിബ്രാസ് ഉദ്ഘാടനം ചെയ്തു.പേരാമ്പ്ര അഗ്നിരക്ഷാനിലയത്തിലെ സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ റഫീഖ് കാവിൽ അഗ്നിസുരക്ഷയെക്കുറിച്ചുള്ള ബോധവത്കരണ ക്ലാസും ഫയർ എക്സ്റിംഗ്യൂഷർ ഉപയോഗിച്ച് തീ അണയ്ക്കുന്നതിനുള്ള പ്രായോഗിക പരിശീലനവും നൽകി..

## Article Content

**പേരാമ്പ്ര: **കുടുംബശ്രീ ജില്ലാമിഷൻ കോഴിക്കോട്, ചെറുവണ്ണൂർ ഗ്രാമപഞ്ചായത്ത് സിഡിഎസ് ജെൻഡർ റിസോഴ്സ് സെന്റർ എന്നിവയുടെ നേതൃത്വത്തിൽ കുടുംബശ്രീ അംഗങ്ങൾക്ക് ജെൻഡർ ബ്രിഗേഡ് പരിശീലനം നൽകി. സിഡിഎസ് ചെയർപേഴ്സൺ ടി.കെ. രാധയുടെ അധ്യക്ഷതയിൽ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് ആദില നിബ്രാസ് ഉദ്ഘാടനം ചെയ്തു.പേരാമ്പ്ര അഗ്നിരക്ഷാനിലയത്തിലെ സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ റഫീഖ് കാവിൽ അഗ്നിസുരക്ഷയെക്കുറിച്ചുള്ള ബോധവത്കരണ ക്ലാസും ഫയർ എക്സ്റിംഗ്യൂഷർ ഉപയോഗിച്ച് തീ അണയ്ക്കുന്നതിനുള്ള പ്രായോഗിക പരിശീലനവും നൽകി..

ഗ്യാസ് ലീക്ക് അപകടങ്ങളിൽ മുൻകരുതലുകളും പ്രതിരോധ മാർഗങ്ങളും, ഇലക്ട്രിക് ഷോർട്ട് സർക്യൂട്ട് അപകടങ്ങൾ തടയാനുള്ള മാർഗങ്ങളും വിശദീകരിച്ചു.ആസ്റ്റർ മിംസ് ആശുപത്രി എമർജൻസി മെഡിസിൻ വിഭാഗം ട്രെയിനിങ് കോഡിനേറ്റർ ബിജു പ്രഥമ ശുശ്രൂഷാ ക്ലാസ് കൈകാര്യം ചെയ്തു. ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ മഞ്ജുഷ ആശംസകളർപ്പിച്ച് സംസാരിച്ചു.സിഡിഎസ് സാമൂഹ്യ ഉപസമിതി കൺവീനർ റീജ സ്വാഗതവും ആറാം വാർഡ് സിഡിഎസ് മെമ്പർ ഷൈനി നന്ദിയും അറിയിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/314807/gender-brigade-training-provided)