---
title: "ഫ്യൂച്ചർ കേരള മിഷൻ: ജെയിൻ യൂണിവേഴ്സിറ്റിയിൽ ലെക്ചർ സീരിസും ഐഡിയ ഫെസ്റ്റും തുടങ്ങി"
english_title: "Future Kerala Mission: Lecture Series and Idea Fest begins at Jain University"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/314815/future-kerala-mission-lecture-series-and-idea-fest-begins-at-jain-university"
published_at: "2025-09-14T18:18:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68c6ba2598021_2_0000_ATTACH__copy.JPG"
keywords: []
---

# ഫ്യൂച്ചർ കേരള മിഷൻ: ജെയിൻ യൂണിവേഴ്സിറ്റിയിൽ ലെക്ചർ സീരിസും ഐഡിയ ഫെസ്റ്റും തുടങ്ങി

> **Lead Summary:** **കൊച്ചി:** വികസിത ഭാരതം എന്ന ലക്ഷ്യത്തിന് വികസിത കേരളം അനിവാര്യമാണെന്ന് ഗവർണർ രാജേന്ദ്ര അർലേക്കർ അഭിപ്രായപ്പെട്ടു. കൊച്ചി ജെയിൻ യൂണിവേഴ്സിറ്റി ആവിഷ്കരിച്ച ഫ്യൂച്ചർ കേരള മിഷൻ്റെ ഭാഗമായി സംഘടിപ്പിച്ച ലെക്ചർ സീരിസിന്റെയും ഐഡിയ ഫെസ്റ്റിന്റെയും ഉദ്ഘാടനം നിർവഹിച്ചുകൊണ്ടാണ് അദ്ദേഹം സംസാരിച്ചത്.സാമ്പത്തിക വളർച്ച മാത്രം വികസനത്തിന്റെ അളവുകോലാകരുതെന്നും, 'സർവേ ജനാ സുഖിനോ ഭവന്തു' എന്ന ഭാരതീയ തത്വചിന്തയാണ് യഥാർത്ഥ പുരോഗതിയുടെ അടിസ്ഥാനം എന്നും ഗവർണർ പറഞ്ഞു. കൊളോണിയൽ ചിന്താഗതിയിൽ നിന്നു മോചനം നേടി സംരംഭകരെ വളർത്തുന്ന വിദ്യാഭ്യാസ രീതിയിലേക്കാണ് രാജ്യത്തെ മുന്നോട്ട് കൊണ്ടുപോകേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

## Article Content

**കൊച്ചി:** വികസിത ഭാരതം എന്ന ലക്ഷ്യത്തിന് വികസിത കേരളം അനിവാര്യമാണെന്ന് ഗവർണർ രാജേന്ദ്ര അർലേക്കർ അഭിപ്രായപ്പെട്ടു. കൊച്ചി ജെയിൻ യൂണിവേഴ്സിറ്റി ആവിഷ്കരിച്ച ഫ്യൂച്ചർ കേരള മിഷൻ്റെ ഭാഗമായി സംഘടിപ്പിച്ച ലെക്ചർ സീരിസിന്റെയും ഐഡിയ ഫെസ്റ്റിന്റെയും ഉദ്ഘാടനം നിർവഹിച്ചുകൊണ്ടാണ് അദ്ദേഹം സംസാരിച്ചത്.സാമ്പത്തിക വളർച്ച മാത്രം വികസനത്തിന്റെ അളവുകോലാകരുതെന്നും, 'സർവേ ജനാ സുഖിനോ ഭവന്തു' എന്ന ഭാരതീയ തത്വചിന്തയാണ് യഥാർത്ഥ പുരോഗതിയുടെ അടിസ്ഥാനം എന്നും ഗവർണർ പറഞ്ഞു. കൊളോണിയൽ ചിന്താഗതിയിൽ നിന്നു മോചനം നേടി സംരംഭകരെ വളർത്തുന്ന വിദ്യാഭ്യാസ രീതിയിലേക്കാണ് രാജ്യത്തെ മുന്നോട്ട് കൊണ്ടുപോകേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഫ്യൂച്ചർ കേരള മിഷൻ കേവലം ഒരു വിദ്യാഭ്യാസ പദ്ധതി മാത്രമല്ല, സമൂഹത്തെയും ഭരണസംവിധാനത്തെയും മാറ്റിമറിക്കാനുള്ള കൂട്ടായ പരിശ്രമമാണെന്ന് സർവകലാശാലയുടെ പ്രൊ വൈസ് ചാൻസിലർ പ്രൊ. ജെ. ലത പറഞ്ഞു. വിദ്യാർത്ഥികളെ യാഥാർത്ഥ്യ ജീവിത വെല്ലുവിളികൾ നേരിടാനും വിമർശനാത്മകമായി ചിന്തിക്കാനും പ്രാപ്തരാക്കുക എന്നതാണ് ലക്ഷ്യമെന്ന് അവർ വ്യക്തമാക്കി.

> ഫ്യൂച്ചർ കേരള മിഷൻ ചെയർമാൻ വേണു രാജാമണി, “ഐഡിയ ഫെസ്റ്റ് വിദ്യാർത്ഥികളെ കേരളം നേരിടുന്ന സാമൂഹികവും വികസനപരവുമായ പ്രശ്നങ്ങൾക്ക് പ്രായോഗിക പരിഹാരങ്ങൾ നിർദേശിക്കാൻ പ്രോത്സാഹിപ്പിക്കും. മാലിന്യം കലാരൂപങ്ങളാക്കൽ, ജലമലിനീകരണ സൂചിക നിർമ്മാണം, സംരംഭകത്വ വളർച്ച എന്നിവ ഉൾപ്പെടുന്ന പദ്ധതികൾ നടപ്പാക്കും” എന്നും പറഞ്ഞു.ചടങ്ങിൽ പരീക്ഷാ കൺട്രോളർ ഡോ. മധു കുമാർ, ഫിനാൻസ് മേധാവി രാധാകൃഷ്ണൻ, അധ്യാപകർ, വിദ്യാർത്ഥികൾ എന്നിവർ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/314815/future-kerala-mission-lecture-series-and-idea-fest-begins-at-jain-university)