---
title: "മഹിളാ അസോസിയേഷന്‍ പേരാമ്പ്ര ഏരിയ സമ്മേളനം"
english_title: "Women's Association Perambra Area Conference"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/314953/womens-association-perambra-area-conference"
published_at: "2025-09-15T14:18:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68c7d742513cf_MEjAR.JPG"
keywords: []
---

# മഹിളാ അസോസിയേഷന്‍ പേരാമ്പ്ര ഏരിയ സമ്മേളനം

> **Lead Summary:** **പേരാമ്പ്ര:** അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷന്‍ പേരാമ്പ്ര ഏരിയ സമ്മേളനം സംഘടിപ്പിച്ചു.

## Article Content

**പേരാമ്പ്ര:** അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷന്‍ പേരാമ്പ്ര ഏരിയ സമ്മേളനം സംഘടിപ്പിച്ചു.

ഏരിയ സമ്മേളനം സുരഭി ഓഡിറ്റോറിയത്തില്‍ വെച്ച് രാവിലെ 10 മണിക്ക് ഏരിയ പ്രസിഡണ്ട് നഫീസ കൊയിലോത്ത് പതാക ഉയര്‍ത്തിയതോടെ സമ്മേളനത്തിന് തുടക്കം കുറിച്ചു. സംസ്ഥാന പ്രസിഡണ്ട്. സൂസന്‍ കോടി സമ്മേളനം ഉല്‍ഘാടനം ചെയ്തു.

നഫീസകോയിലോത്ത് അധ്യക്ഷത വഹിച്ചു. പി .എം സുലഭ രക്തസാക്ഷി പ്രമേയവും, ലിജി അമ്പാളി അനുശോചനപ്രമേയവും അവതരിപ്പിച്ചു. ജില്ലാ സെക്രട്ടറി പുഷ്പജ സംഘടന റിപ്പോര്‍ട്ടും, ഏരിയ സെക്രട്ടറി സുജാത മനക്കല്‍ പ്രവര്‍ത്തന റിപ്പോര്‍ട്ടും അവതരിപ്പിച്ചു.

തങ്കമ്മവര്‍ഗീസ്, ഷീജ ശശി, ജിഷ കൊട്ടപ്പുറത്ത് എന്നിവര്‍ പ്രസീഡിയം നിയന്ത്രിച്ചു. ജില്ലാ കമ്മറ്റി അംഗങ്ങളായ ദീപ ഡി ഓള്‍ഗ, പി. പ്രസന്ന, എം.കെ നളിനി തുടങ്ങിയവര്‍ സമ്മേളനത്തിന് നേതൃത്വം നല്‍കി.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/314953/womens-association-perambra-area-conference)