---
title: " സ്‌കൂള്‍ ബസ് ഡ്രൈവറുടെ മനോധൈര്യം വന്‍ദുരന്തം ഒഴിവായി"
english_title: "School bus driver's courage averted a major tragedy at perambra"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/315001/school-bus-drivers-courage-averted-a-major-tragedy-at-perambra"
published_at: "2025-09-15T18:02:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68c812e8e585d_abus.JPG"
keywords: []
---

#  സ്‌കൂള്‍ ബസ് ഡ്രൈവറുടെ മനോധൈര്യം വന്‍ദുരന്തം ഒഴിവായി

> **Lead Summary:** പേരാമ്പ്ര : പേരാമ്പ്രയില്‍ സ്‌കൂള്‍ ബസ് ഡ്രൈവറുടെ മനോധൈര്യം മൂലം ഒഴിവായത് വന്‍ ദുരന്തം. വിദ്യാര്‍ത്ഥികളുമായി ഇറക്കം ഇറങ്ങി വരുന്നതിനിടെ നിയന്ത്രണം വിട്ട സ്വകാര്യ സ്‌കൂള്‍ ബസ് ഡ്രൈവര്‍ ആത്മധൈര്യം വീണ്ടെടുത്ത് ബസ് മതിലിലിടിച്ച് നില്‍പ്പിക്കുകയായിരുന്നു.

## Article Content

പേരാമ്പ്ര : പേരാമ്പ്രയില്‍ സ്‌കൂള്‍ ബസ് ഡ്രൈവറുടെ മനോധൈര്യം മൂലം ഒഴിവായത് വന്‍ ദുരന്തം. വിദ്യാര്‍ത്ഥികളുമായി ഇറക്കം ഇറങ്ങി വരുന്നതിനിടെ നിയന്ത്രണം വിട്ട സ്വകാര്യ സ്‌കൂള്‍ ബസ് ഡ്രൈവര്‍ ആത്മധൈര്യം വീണ്ടെടുത്ത് ബസ് മതിലിലിടിച്ച് നില്‍പ്പിക്കുകയായിരുന്നു.

പേരാമ്പ്ര ഒലീവ് പബ്ലിക് സ്‌കൂളിന്റെ ബസാണ് ഇന്ന് വൈകിട്ട് 4 മണിയോടെ നിയന്ത്രണം വിട്ടത്. സ്‌കൂള്‍ ഗ്രൗണ്ടില്‍ നിന്ന് വിദ്യാര്‍ത്ഥികളെ കയറ്റി പുറത്തേക്ക് ഇറങ്ങുന്നതിനിടയിലാണ് ബസിന്റെ നിയന്ത്രണം വിട്ടത്.

സ്‌കൂളിന്റെ ഗേറ്റ് തകര്‍ത്ത് കുത്തനെ ഇറക്കമുള്ള റോഡിലേക്ക് അതിവേഗം നീങ്ങിയ ബസിനെ തന്റെ സൈഡ് കയ്യാലയില്‍ ഇടിപ്പിച്ച് ഡൈവര്‍ കരീം നിര്‍ത്തുകയായിരുന്നു.

ഈ സമയം റോഡിരികില്‍ വിദ്യാര്‍ത്ഥികളെ കാത്ത് ഇരുചക്ര വാഹനങ്ങളുമായി രക്ഷിതാക്കളും, റോഡിലൂടെ നടന്നു പോവുകയായിരുന്ന വിദ്യാര്‍ത്ഥികളും ഉണ്ടായിരുന്നു. ഇവരെയും തന്റെ വാഹനത്തിലുള്ള കുരുന്നുകളെയും രക്ഷിച്ചാണ് കരീം തന്റെ വാഹനം കയ്യാലയില്‍ ഇടിച്ചു നിര്‍ത്തിയത്.

വന്‍ ശബ്ദം കേട്ടാണ് സഗീപ വാസികളും സ്‌ക്കൂള്‍ അധികൃതരും അപകട വിവരം അറിയുന്നത്. തൊട്ടു മുന്നലായി വിദ്യാര്‍ത്ഥികളെ കയറ്റിയ മറ്റ് ബസുകളും ഉണ്ടായിരുന്നു. കുത്തനെയുള്ള റോഡില്‍ ബസ് ഇടിച്ചു നിര്‍ത്താനായില്ലെങ്കില്‍ വന്‍ ദുരന്തം ഉണ്ടായേനേ. ഒലീവ് പബ്ലിക് സ്‌കൂളിന്റെ ആവള ഭാഗത്തേക്ക് സര്‍വ്വീസ് നടത്തുന്ന ബസാണ് അപകടത്തില്‍ പെട്ടത്.

ബസ് നിയന്ത്രണം വിടുകയും മതിലിലിടിക്കുകയും ചെയ്തതോടെ ഇതിലുണ്ടായിരുന്ന വിദ്യാര്‍ത്ഥികള്‍ ഭയചിത്തരായി. ചില വിദ്യാര്‍ത്ഥികള്‍ക്ക് നിസാര പരുക്കേറ്റു.

പരുക്കേല്‍ക്കുകയും ഭയന്നുപോവുകയും ചെയ്ത അമിഷ് മര്‍വാന്‍,മെഹ്റ ഷഹനാസ്, മുഹമ്മദ് റബാഹ്, റുബ സിറാജ്, അയിഷ ബഹിയ,ഷെന്‍സ മെഹ്ഫിഷ്, അയിഷ ഫെറിന്‍, അല്‍വിന ഷാദിയ,റിദാല്‍, അര്‍ഷാന്‍ മാലിക്, ആസിം സദാന്‍, ഹെസ മിന്‍ഹ, റസാന്‍ നാസര്‍ എന്നിവരെ പേരാമ്പ്ര ഇഎംഎസ് സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/315001/school-bus-drivers-courage-averted-a-major-tragedy-at-perambra)