---
title: "പട്ടാണിപ്പാറയിൽ ഗ്രന്ഥശാല ദിനം ആചരിച്ചു"
english_title: "Library Day celebrated in Pattanipara"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/315003/library-day-celebrated-in-pattanipara"
published_at: "2025-09-15T18:12:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68c80a45ed050_2_0000_ATTACH__copy.JPG"
keywords: []
---

# പട്ടാണിപ്പാറയിൽ ഗ്രന്ഥശാല ദിനം ആചരിച്ചു

> **Lead Summary:** **പട്ടാണിപ്പാറ : **പട്ടാണിപ്പാറ നവീന ഗ്രന്ഥശാലയിൽ ഗ്രന്ഥശാല ദിനം ആചരിച്ചു. നവീന ഗ്രന്ഥശാലയും തിയേറ്റേഴ്സും ചേർന്ന് സംഘടിപ്പിച്ച ചടങ്ങിൽ ‘ഗ്രന്ഥശാലകൾ: പ്രസക്തിയും പ്രശ്നങ്ങളും’ എന്ന വിഷയത്തിൽ സെമിനാർ നടന്നു.താലൂക്ക് ലൈബ്രറി കൗൺസിൽ വൈസ് പ്രസിഡൻറ് കെ.പി. രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ഗ്രന്ഥശാല പ്രസിഡൻറ് സി.എം. ദിനേശ് കുമാർ അധ്യക്ഷത വഹിച്ചു. വി.എൻ. വിജയൻ വിഷയാവതരണം നടത്തി. മുരളീധരൻ പന്തിരിക്കരേ മോഡറേറ്ററായിരുന്നു.താലൂക്ക് കൗൺസിൽ അംഗം കെ.ജി. രാമനാരായണൻ, എം.എ. മജീദ്, വി.എൻ. മോഹനൻ, കെ.കെ. ലീല, ഷാജൻ മാത്യു, കെ.ബി. താര, റീന ചന്ദ്രൻ എന്നിവർ സംസാരിച്ചു.

## Article Content

**പട്ടാണിപ്പാറ : **പട്ടാണിപ്പാറ നവീന ഗ്രന്ഥശാലയിൽ ഗ്രന്ഥശാല ദിനം ആചരിച്ചു. നവീന ഗ്രന്ഥശാലയും തിയേറ്റേഴ്സും ചേർന്ന് സംഘടിപ്പിച്ച ചടങ്ങിൽ ‘ഗ്രന്ഥശാലകൾ: പ്രസക്തിയും പ്രശ്നങ്ങളും’ എന്ന വിഷയത്തിൽ സെമിനാർ നടന്നു.താലൂക്ക് ലൈബ്രറി കൗൺസിൽ വൈസ് പ്രസിഡൻറ് കെ.പി. രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ഗ്രന്ഥശാല പ്രസിഡൻറ് സി.എം. ദിനേശ് കുമാർ അധ്യക്ഷത വഹിച്ചു. വി.എൻ. വിജയൻ വിഷയാവതരണം നടത്തി. മുരളീധരൻ പന്തിരിക്കരേ മോഡറേറ്ററായിരുന്നു.താലൂക്ക് കൗൺസിൽ അംഗം കെ.ജി. രാമനാരായണൻ, എം.എ. മജീദ്, വി.എൻ. മോഹനൻ, കെ.കെ. ലീല, ഷാജൻ മാത്യു, കെ.ബി. താര, റീന ചന്ദ്രൻ എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/315003/library-day-celebrated-in-pattanipara)