---
title: "മുഖംമൂടി ധരിപ്പിച്ച് കെഎസ്‌യു നേതാക്കളെ കൈകാര്യം ചെയ്യുന്നത് ജനാധിപത്യത്തിന് അപകടകരം: പി.കെ. രാഗേഷ്"
english_title: "Dealing with KSU leaders wearing masks is dangerous for democracy: P.K. Ragesh"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/315010/dealing-with-ksu-leaders-wearing-masks-is-dangerous-for-democracy-pk-ragesh"
published_at: "2025-09-15T19:00:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68c8157ea521a_2_0000_ATTACH.jpg"
keywords: []
---

# മുഖംമൂടി ധരിപ്പിച്ച് കെഎസ്‌യു നേതാക്കളെ കൈകാര്യം ചെയ്യുന്നത് ജനാധിപത്യത്തിന് അപകടകരം: പി.കെ. രാഗേഷ്

> **Lead Summary:** **പേരാമ്പ്ര: **കെഎസ്‌യു നേതാക്കളെ മുഖംമൂടി ധരിപ്പിച്ച് തീവ്രവാദികളെ പോലെ പൊലീസ് കൈകാര്യം ചെയ്യുന്ന നടപടി ജനാധിപത്യ സമൂഹത്തിന് അപകടമാണെന്ന് ഡിസിസി ജനറൽ സെക്രട്ടറി പി.കെ. രാഗേഷ് അഭിപ്രായപ്പെട്ടു.കെഎസ്‌യു പേരാമ്പ്ര നിയോജകമണ്ഡലം കമ്മിറ്റിയുടെ പ്രാദേശിക യൂണിറ്റ് രൂപീകരണ പരിപാടിയുടെ നിയോജകമണ്ഡലം തല ഉദ്ഘാടനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഭരണകൂടത്തിൻ്റെ വിദ്യാർത്ഥി വിരുദ്ധ നയങ്ങൾക്ക് എതിരെ സമരം ചെയ്യുന്നവരെ കൊടുകുറ്റവാളികളാക്കി ചിത്രീകരിച്ച് തടവിലാക്കുന്നതിലൂടെ പ്രതിഷേധങ്ങൾ അവസാനിക്കില്ലെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.

## Article Content

**പേരാമ്പ്ര: **കെഎസ്‌യു നേതാക്കളെ മുഖംമൂടി ധരിപ്പിച്ച് തീവ്രവാദികളെ പോലെ പൊലീസ് കൈകാര്യം ചെയ്യുന്ന നടപടി ജനാധിപത്യ സമൂഹത്തിന് അപകടമാണെന്ന് ഡിസിസി ജനറൽ സെക്രട്ടറി പി.കെ. രാഗേഷ് അഭിപ്രായപ്പെട്ടു.കെഎസ്‌യു പേരാമ്പ്ര നിയോജകമണ്ഡലം കമ്മിറ്റിയുടെ പ്രാദേശിക യൂണിറ്റ് രൂപീകരണ പരിപാടിയുടെ നിയോജകമണ്ഡലം തല ഉദ്ഘാടനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഭരണകൂടത്തിൻ്റെ വിദ്യാർത്ഥി വിരുദ്ധ നയങ്ങൾക്ക് എതിരെ സമരം ചെയ്യുന്നവരെ കൊടുകുറ്റവാളികളാക്കി ചിത്രീകരിച്ച് തടവിലാക്കുന്നതിലൂടെ പ്രതിഷേധങ്ങൾ അവസാനിക്കില്ലെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.

നിയോജകമണ്ഡലം പ്രസിഡൻറ് അമിത്ത് മനോജ് അധ്യക്ഷത വഹിച്ചു. കെഎസ്‌യു സംസ്ഥാന ജനറൽ സെക്രട്ടറി അർജുൻ കറ്റയാട്ട്, ജില്ലാ വൈസ് പ്രസിഡൻറ് അഭിമന്യു എസ്, യൂത്ത് കോൺഗ്രസ് നിയോജകമണ്ഡലം പ്രസിഡൻറ് സയൂജ് അമ്പലക്കണ്ടി, ബ്ലോക്ക് കോൺഗ്രസ് ജനറൽ സെക്രട്ടറി റഷീദ് പുറ്റംപൊയിൽ, യുഡിഎഫ് പഞ്ചായത്ത് കൺവീനർ കെ.സി. രവീന്ദ്രൻ, അക്ഷയ് പുറ്റംപൊയിൽ, ഷിതുൻ പാണ്ടിക്കോട്, ഷെഹബാൻ എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/315010/dealing-with-ksu-leaders-wearing-masks-is-dangerous-for-democracy-pk-ragesh)