---
title: "ആർജിത രതീഷിന് ജന്മനാട്ടിൽ സ്വീകരണം"
english_title: "Arjitha Ratheesh receives a warm welcome in her hometown"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/315024/arjitha-ratheesh-receives-a-warm-welcome-in-her-hometown"
published_at: "2025-09-15T20:20:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68c8289949fde_2_0000_ATTACH__copy.JPG"
keywords: []
---

# ആർജിത രതീഷിന് ജന്മനാട്ടിൽ സ്വീകരണം

> **Lead Summary:** **പേരാമ്പ്ര:** ഫ്ലവേഴ്സ് ടോപ് സിംഗർ സീസൺ 5 ഫൈനലിൽ നാലാം സ്ഥാനം കരസ്ഥമാക്കി സംഗീത പ്രേക്ഷകരുടെ ഹൃദയം കീഴടക്കിയ ആർജിത രതീഷിന് ജന്മനാട്ടിൽ സ്വീകരണം നൽകി. പാലയാട് ശ്രീകൃഷ്ണ ക്ഷേത്ര കമ്മിറ്റിയുടെ ആഭിമുഖ്യത്തിലാണ് ആദരവു് സംഘടിപ്പിച്ചത്.ജനപ്രിയ സംഗീത റിയാലിറ്റി ഷോയായ ഫ്ലവേഴ്സ് ടോപ് സിംഗർ, കേരളത്തിലെ അനേകം ചെറുപ്രായം കലാകാരന്മാരെ പ്രേക്ഷകർക്കു മുന്നിൽ എത്തിച്ചുകൂട്ടിയിട്ടുണ്ട്. അഞ്ചാം സീസണിൽ ആർജിതയുടെ സംഗീതമികവ് ശ്രദ്ധേയമായിരുന്നു. വേദികളിൽ അവതരിപ്പിച്ച ഗാനങ്ങളിലൂടെ ആർജിത സ്വന്തം കഴിവ് തെളിയിക്കുകയുണ്ടായി.

## Article Content

**പേരാമ്പ്ര:** ഫ്ലവേഴ്സ് ടോപ് സിംഗർ സീസൺ 5 ഫൈനലിൽ നാലാം സ്ഥാനം കരസ്ഥമാക്കി സംഗീത പ്രേക്ഷകരുടെ ഹൃദയം കീഴടക്കിയ ആർജിത രതീഷിന് ജന്മനാട്ടിൽ സ്വീകരണം നൽകി. പാലയാട് ശ്രീകൃഷ്ണ ക്ഷേത്ര കമ്മിറ്റിയുടെ ആഭിമുഖ്യത്തിലാണ് ആദരവു് സംഘടിപ്പിച്ചത്.ജനപ്രിയ സംഗീത റിയാലിറ്റി ഷോയായ ഫ്ലവേഴ്സ് ടോപ് സിംഗർ, കേരളത്തിലെ അനേകം ചെറുപ്രായം കലാകാരന്മാരെ പ്രേക്ഷകർക്കു മുന്നിൽ എത്തിച്ചുകൂട്ടിയിട്ടുണ്ട്. അഞ്ചാം സീസണിൽ ആർജിതയുടെ സംഗീതമികവ് ശ്രദ്ധേയമായിരുന്നു. വേദികളിൽ അവതരിപ്പിച്ച ഗാനങ്ങളിലൂടെ ആർജിത സ്വന്തം കഴിവ് തെളിയിക്കുകയുണ്ടായി.

> ക്ഷേത്ര കമ്മിറ്റി പ്രസിഡൻറ് രവീന്ദ്രൻ കേളോത്ത് ഉപഹാരവും ക്യാഷ് അവാർഡും നൽകി. "സംഗീതം കൊണ്ട് സ്നേഹവും, സ്നേഹം കൊണ്ട് വിസ്മയവും തീർക്കുന്ന, സംഗീതവും സ്നേഹവും സമന്വയിക്കുന്ന അതുല്യ കലാകാരിയാണ് ആർജിത. ജന്മനാടിന്റെ അഭിമാനമാണ് അവൾ" എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.കെ.സി. സുരേഷ് കുമാർ അധ്യക്ഷത വഹിച്ചു. കെ.സി. പ്രേമരാജൻ, എം. മോഹനകൃഷ്ണൻ, പി.കെ. ബാലകൃഷ്ണൻ, ഷജിത് കുമാർ കെ., ഇ.ജി. വിജയകുമാർ, കെ.പി. ഗോപാലൻ നായർ, പി.കെ. ചന്ദ്രൻ, ശോഭ ബാലകൃഷ്ണൻ, പി.സി. ഗോപിനാഥൻ, ദീപേഷ് കളരിക്കൽ, കെ.എം. ബാലകൃഷ്ണൻ, ടി. ബാല മാരാർ, ബിജു കളരിക്കൽ, എം. ഗംഗാധര മാരാർ എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/315024/arjitha-ratheesh-receives-a-warm-welcome-in-her-hometown)