---
title: "ചെറുപുഴ വീണ്ടെടുപ്പ്: സംഘാടക സമിതി ഓഫീസ് തുടങ്ങി "
english_title: "Cherupuzha Recovery: Organizing Committee Office started"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/31513/cherupuzha-recovery-organizing-committee-office-started"
published_at: "2022-03-13T17:04:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/622dd6df00827_vvvv - Copy (3) - Copy.JPG"
keywords: []
---

# ചെറുപുഴ വീണ്ടെടുപ്പ്: സംഘാടക സമിതി ഓഫീസ് തുടങ്ങി 

> **Lead Summary:** **പേരാമ്പ്ര:** ദേശീയ ജലദിനമായ മാര്‍ച്ച് 22-ന് നടക്കുന്ന കടിയങ്ങാട് ചെറുപുഴ വീണ്ടെടുപ്പ് ദൗത്യത്തിന്റെ സംഘാടക സമിതി ഓഫീസ് തുറന്നു. കടിയങ്ങാട് പാലത്തിനു സമീപം കെ പി കുഞ്ഞമ്മദ് കുട്ടി എം.എല്‍.എയാണ് ഉദ്ഘാടനം നിര്‍വഹിച്ചത്.

## Article Content

**പേരാമ്പ്ര:** ദേശീയ ജലദിനമായ മാര്‍ച്ച് 22-ന് നടക്കുന്ന കടിയങ്ങാട് ചെറുപുഴ വീണ്ടെടുപ്പ് ദൗത്യത്തിന്റെ സംഘാടക സമിതി ഓഫീസ് തുറന്നു. കടിയങ്ങാട് പാലത്തിനു സമീപം കെ പി കുഞ്ഞമ്മദ് കുട്ടി എം.എല്‍.എയാണ് ഉദ്ഘാടനം നിര്‍വഹിച്ചത്.

ചടങ്ങില്‍ ചങ്ങരോത്ത് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഉണ്ണി വേങ്ങേരി അധ്യക്ഷനായിരുന്നു. എ.കെ ശ്രീധരന്‍, സംഘാടക സമിതി ജനറല്‍ കണ്‍വീനര്‍ കെ.വി കുഞ്ഞിക്കണ്ണന്‍, ട്രഷറര്‍ എസ്.പി കുഞ്ഞമ്മദ്, എം.കെ കുഞ്ഞനന്തന്‍, എം അരവിന്ദാക്ഷന്‍ എന്നിവര്‍ സംസാരിച്ചു.

അയ്യായിരം സന്നദ്ധ പ്രവര്‍ത്തകര്‍ പങ്കെടുക്കുന്ന ശ്രമദാനത്തിലൂടെയാണ് അഞ്ചര കിലോമീറ്റര്‍ നീളത്തിലുള്ള പുഴ വൃത്തിയാക്കുന്നത്.

തുടര്‍ന്ന് കുളിക്കടവുകള്‍ ഒരുക്കി പുഴ പരിപാലിക്കുന്നതിനും കണ്ടല്‍വനവും മുളങ്കാടുകളും വെച്ചു പിടിപ്പിക്കുന്നതിനും ഗ്രാമ പഞ്ചായത്ത് നേതൃത്വം നല്‍കും.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/31513/cherupuzha-recovery-organizing-committee-office-started)