---
title: "മുഹമ്മദ് പേരാമ്പ്രയുടെ ജീവിതകഥ പറയുന്ന ഡോക്യുമെന്ററിയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ റിലീസ് ചെയ്തു"
english_title: "The first poster of the documentary telling the life story of Muhammed Perambra has been released"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/315135/the-first-poster-of-the-documentary-telling-the-life-story-of-muhammed-perambra-has-been-released"
published_at: "2025-09-16T13:33:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68c922fd5623a_qwe.jpg"
keywords: []
---

# മുഹമ്മദ് പേരാമ്പ്രയുടെ ജീവിതകഥ പറയുന്ന ഡോക്യുമെന്ററിയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ റിലീസ് ചെയ്തു

> **Lead Summary:** **പേരാമ്പ്ര: **മലയാളത്തിലെ പ്രശസ്ത നാടകനടനും സിനിമ അഭിനേതാവുമായ മുഹമ്മദ് പേരാമ്പ്രയുടെ ജീവിതകഥ പറയുന്ന നാടകനടന്‍ എന്ന ഡോക്യുമെന്ററിയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ റിലീസ് ചെയ്തു. മലയാളത്തിലെ പ്രശസ്ത സിനിമാ സംവിധായകരുടെയും താരങ്ങളുടെയും നാടക പ്രവര്‍ത്തകരുടെയും ഫേസ്ബുക്ക് പേജിലൂടെയാണ് പോസ്റ്റര്‍ റിലീസ് ചെയ്തത്.

## Article Content

**പേരാമ്പ്ര: **മലയാളത്തിലെ പ്രശസ്ത നാടകനടനും സിനിമ അഭിനേതാവുമായ മുഹമ്മദ് പേരാമ്പ്രയുടെ ജീവിതകഥ പറയുന്ന നാടകനടന്‍ എന്ന ഡോക്യുമെന്ററിയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ റിലീസ് ചെയ്തു. മലയാളത്തിലെ പ്രശസ്ത സിനിമാ സംവിധായകരുടെയും താരങ്ങളുടെയും നാടക പ്രവര്‍ത്തകരുടെയും ഫേസ്ബുക്ക് പേജിലൂടെയാണ് പോസ്റ്റര്‍ റിലീസ് ചെയ്തത്.

മുഹമ്മദ് പേരാമ്പ്രയുടെ ജീവിതകഥയും ഒപ്പം തന്നെ നാടക സിനിമകളുടെ അനുഭവങ്ങളും ഓര്‍മ്മകളുമാണ് ഈ ഡോക്യുമെന്റിയില്‍ പങ്കുവെക്കുന്നത്. ഒരു നാടകനടന്റെ ജീവിതാവസ്ഥകളിലൂടെ കടന്നുപോയി നാടക പ്രവര്‍ത്തകരുടെ നേര്‍ചിത്രം വരച്ച് കാണിക്കുകയാണ് ഡോക്യുമെന്റി.

സംവിധായകന്‍ ജിന്റോ തോമസ്, പ്രൊഡ്യൂസര്‍ ഷര്‍മിന റഷീദ്, ക്യാമറ ചന്തു മേപ്പയൂര്‍, സ്‌ക്രിപ്റ്റ് ഷംസുദ്ദീന്‍ കുട്ടോത്ത്, മ്യൂസിക് സാന്‍വി, എഡിറ്റര്‍ ബുഷൈര്‍, സൗണ്ട് റെക്കോര്‍ഡിസ്റ്റ് അഭയ് ദേവ് ഭാസ്‌കര്‍, ഡിസൈനര്‍ അനൂപ് സുരേഷ് എന്നവര്‍ ഡോക്യുമെന്ററിയുടെ പിന്നണി പ്രവര്‍ത്താരാണ്.

കെസി ക്രിയേഷന്‍സിന്റെയും പേരാമ്പ്രയിലെ സിനിമ പ്രവര്‍ത്തകരുടെ കൂട്ടായ്മയുടെയും വേവ് മീഡിയ സ്റ്റുഡിയോയും ചേര്‍ന്നാണ് ഡോക്യുമെന്റി നിര്‍മ്മിച്ചിരിക്കുന്നത്.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/315135/the-first-poster-of-the-documentary-telling-the-life-story-of-muhammed-perambra-has-been-released)