---
title: "മേപ്പയ്യൂരിലെ പ്രമുഖ പാരമ്പര്യ ആയുര്‍വേദ ചികിത്സകന്‍ മാണിയോട്ട് കുഞ്ഞിരാമന്‍ വൈദ്യര്‍ അന്തരിച്ചു "
english_title: "Maniott Kunhiraman Vaidyar, a prominent traditional Ayurvedic practitioner from Meppayyur, passed away."
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/315177/maniott-kunhiraman-vaidyar-a-prominent-traditional-ayurvedic-practitioner-from-meppayyur-passed-away"
published_at: "2025-09-16T15:53:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68c93e3fe741a_salam.JPG"
keywords: []
---

# മേപ്പയ്യൂരിലെ പ്രമുഖ പാരമ്പര്യ ആയുര്‍വേദ ചികിത്സകന്‍ മാണിയോട്ട് കുഞ്ഞിരാമന്‍ വൈദ്യര്‍ അന്തരിച്ചു 

> **Lead Summary:** **മേപ്പയ്യൂര്‍:** പ്രതീക്ഷ നഗര്‍ പാരമ്പര്യ ആയുര്‍വേദ ചികിത്സകനും കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ആദ്യകാല പ്രവര്‍ത്തകനും കലാസാംസ്‌കാരിക പ്രവര്‍ത്തകനും, ജീവന്‍ ഔഷധി മേപ്പയ്യൂര്‍ എന്ന സ്ഥാപനത്തിന്റെ ഉടമയുമായ മാണിയോട്ട് കുഞ്ഞിരാമന്‍ വൈദ്യര്‍ അന്തരിച്ചു .

## Article Content

**മേപ്പയ്യൂര്‍:** പ്രതീക്ഷ നഗര്‍ പാരമ്പര്യ ആയുര്‍വേദ ചികിത്സകനും കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ആദ്യകാല പ്രവര്‍ത്തകനും കലാസാംസ്‌കാരിക പ്രവര്‍ത്തകനും, ജീവന്‍ ഔഷധി മേപ്പയ്യൂര്‍ എന്ന സ്ഥാപനത്തിന്റെ ഉടമയുമായ മാണിയോട്ട് കുഞ്ഞിരാമന്‍ വൈദ്യര്‍ അന്തരിച്ചു .

സംസ്‌കാരം ഇന്ന് വൈകീട്ട് 6 മണിക്ക് മാണിയോട്ട് വീട്ടുവളപ്പില്‍. ഭാര്യ പരേതയായ ശാരദ. മക്കള്‍ എ.കെ വസന്ത (മുന്‍ മേപ്പയൂര്‍ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട്, സിപിഐഎം മണപ്പുറംമുക്ക് ബ്രാഞ്ച് അംഗം), രാജീവന്‍ മാണിയോട്ട് (റിട്ട: ഗ്രാമപഞ്ചായത്ത് സെക്രട്ടറി), സിപിഐഎം എരഞ്ഞിക്കല്‍ ഈസ്റ്റ് ബ്രാഞ്ച് അംഗം), സജീവന്‍ മാണിയോട്ട് (റിട്ട.അധ്യാപകന്‍ ബിടിഎംഎച്ച് എസ് തുറയൂര്‍), സൗമിത്രി ( മേപ്പയൂര്‍ ഗ്രാമപഞ്ചായത്ത്) സി.പി.ഐ.എം ഇല്ലത്തുതാഴ ബ്രാഞ്ച് അംഗം), റീജ (എം.എം.സി ഹോസ്പിറ്റല്‍ മൊടക്കല്ലൂര്‍). മരുമക്കള്‍ വി.പി.സഹദേവന്‍, അനില്‍കുമാര്‍ (അത്തോളി റിട്ടയേഡ് സബ് ഇന്‍സ്‌പെക്ടര്‍ ഓഫ് പോലീസ്), ഷീജ (അധ്യാപിക പാവണ്ടൂര്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ), സിന്ധു (അധ്യാപിക ഇരിങ്ങല്‍, എസ് .എസ് യു പി സ്‌കൂള്‍, സി.പി.ഐ.എം പ്രതീക്ഷ ബ്രാഞ്ച് അംഗം), പരേതനായ എ.കെ കുഞ്ഞിരാമന്‍ അയ്യങ്ങാട്ട് കുഴിയില്‍.

സഹോദരങ്ങള്‍ ടി.വി നാരായണന്‍, ജാനു പുതിയെടുത്ത് (നരക്കോട്), പരേതരായ കല്യാണി അയ്യങ്ങാട്ട്, കുമാരന്‍ നരക്കോട് , ഡോ: ശങ്കരന്‍ കടിയങ്ങാട്, ഗോവിന്ദന്‍, ദേവി കടിയങ്ങാട്.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/315177/maniott-kunhiraman-vaidyar-a-prominent-traditional-ayurvedic-practitioner-from-meppayyur-passed-away)