---
title: "മനുഷ്യ-വന്യജീവി സംഘർഷം തടയാൻ ചക്കിട്ടപാറയിൽ ഹെൽപ് ഡെസ്ക് ആരംഭിച്ചു"
english_title: "Help desk launched in Chakkittapara to prevent human-wildlife conflict"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/315204/help-desk-launched-in-chakkittapara-to-prevent-human-wildlife-conflict"
published_at: "2025-09-16T17:51:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68c957e8802db_2_0000_ATTACH__copy.JPG"
keywords: []
---

# മനുഷ്യ-വന്യജീവി സംഘർഷം തടയാൻ ചക്കിട്ടപാറയിൽ ഹെൽപ് ഡെസ്ക് ആരംഭിച്ചു

> **Lead Summary:** **ചക്കിട്ടപാറ:** മനുഷ്യ-വന്യജീവി സംഘർഷം തടയുന്നതിനായി ചക്കിട്ടപാറ ഗ്രാമപഞ്ചായത്ത് ഓഫീസിൽ ഹെൽപ് ഡെസ്ക് ആരംഭിച്ചു. പ്രചരണ പോസ്റ്റർ പ്രകാശനം ചെയ്ത് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ. സുനിൽ ഉദ്ഘാടനം ചെയ്തു.

## Article Content

**ചക്കിട്ടപാറ:** മനുഷ്യ-വന്യജീവി സംഘർഷം തടയുന്നതിനായി ചക്കിട്ടപാറ ഗ്രാമപഞ്ചായത്ത് ഓഫീസിൽ ഹെൽപ് ഡെസ്ക് ആരംഭിച്ചു. പ്രചരണ പോസ്റ്റർ പ്രകാശനം ചെയ്ത് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ. സുനിൽ ഉദ്ഘാടനം ചെയ്തു.

റേഞ്ച് ഫോറസ്റ്റ് ഓഫീസർ സുധീന്ദ്രൻ എ.സി., ഡെപ്യൂട്ടി റേഞ്ച് ഫോറസ്റ്റ് ഓഫീസർ എസ്.എൻ. രാജേഷ്, സെക്ഷൻ ഫോറസ്റ്റ് ഓഫീസർ ബിനേഷ് കുമാർ ടി.വി., ബീറ്റ് ഫോറസ്റ്റ് ഓഫീസർ കൃഷ്ണപ്രിയ ആർ., ബിസ്‌ന ബി.വി., ധീരജ് ടി., ഫോറസ്റ്റ് വാച്ചർ ശോഭന പി.പി., എൻ.എം.ആർ. വാച്ചർ പോൾ പി.ഡി., ഉണ്ണി, സുനിൽ കുമാർ, രാജീവൻ, ഹനീഫ എന്നിവർ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/315204/help-desk-launched-in-chakkittapara-to-prevent-human-wildlife-conflict)