---
title: "വാഹനമിടിച്ച് ഗുരുതരമായി പരുക്കേറ്റ മാധ്യമപ്രവര്‍ത്തകന്‍ അന്തരിച്ചു"
english_title: "A journalist who was severely injured in a vehicle collision has died at kozhikkod"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/315330/a-journalist-who-was-severely-injured-in-a-vehicle-collision-has-died-at-kozhikkod"
published_at: "2025-09-17T12:15:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68ca5996f1feb_siraj.JPG"
keywords: []
---

# വാഹനമിടിച്ച് ഗുരുതരമായി പരുക്കേറ്റ മാധ്യമപ്രവര്‍ത്തകന്‍ അന്തരിച്ചു

> **Lead Summary:** **കോഴിക്കോട്: **വാഹനമിടിച്ച് ഗുരുതരമായി പരുക്കേറ്റ മാധ്യമപ്രവര്‍ത്തകന്‍ അന്തരിച്ചു. കോഴിക്കോട് സിറാജ് ദിനപത്രം സബ് എഡിറ്റര്‍ കണ്ണൂര്‍ മുണ്ടേരി മൊട്ട കോളില്‍മൂല സ്വദേശി ജാഫര്‍ അബ്ദുര്‍റഹീം ആണ് മരിച്ചത്. ശനിയാഴ്ച പുലര്‍ച്ചെ കോഴിക്കോട് ഈസ്റ്റ് നടക്കാവിലെ സിറാജ് ഓഫീസിന് മുന്നില്‍ വെച്ച് വാഹനാപകടത്തില്‍ ഗുരുതരമായി പരുക്കേറ്റ് കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.

## Article Content

**കോഴിക്കോട്: **വാഹനമിടിച്ച് ഗുരുതരമായി പരുക്കേറ്റ മാധ്യമപ്രവര്‍ത്തകന്‍ അന്തരിച്ചു. കോഴിക്കോട് സിറാജ് ദിനപത്രം സബ് എഡിറ്റര്‍ കണ്ണൂര്‍ മുണ്ടേരി മൊട്ട കോളില്‍മൂല സ്വദേശി ജാഫര്‍ അബ്ദുര്‍റഹീം ആണ് മരിച്ചത്. ശനിയാഴ്ച പുലര്‍ച്ചെ കോഴിക്കോട് ഈസ്റ്റ് നടക്കാവിലെ സിറാജ് ഓഫീസിന് മുന്നില്‍ വെച്ച് വാഹനാപകടത്തില്‍ ഗുരുതരമായി പരുക്കേറ്റ് കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.

കോഴിക്കോട് വയനാട് ദേശീയ പാതയില്‍ ശനിയാഴ്ച പുലര്‍ച്ചെ 12.50 നായിരുന്നു അപകടം. ജോലി കഴിഞ്ഞ് ഫുട്പാത്തിലൂടെ നടക്കുന്നതിനിടെ എരഞ്ഞിപ്പാലം ഭാഗത്ത് നിന്ന് അമിതവേഗതയില്‍ എത്തിയ കാര്‍ നിയന്ത്രണം വിട്ട് ജാഫറിനെയും കൂടെയുണ്ടായിരുന്ന സുഹൃത്തും സിറാജ് ജീവനക്കാരനുമായ അസീസിനെയും ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. അസീസ് അത്ഭുതകരമായി രക്ഷപ്പെട്ടു. ഗുരുതരമായി പരുക്കേറ്റ ജാഫറിനെ ഉടന്‍ കോഴിക്കോട് മെഡിക്കല്‍ കോളെജ് ആശുപത്രിയില്‍ എത്തിച്ചു. അവിടെ നിന്ന് ഞായറാഴ്ച പുലര്‍ച്ചെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

സിറാജ് മലപ്പുറം, കണ്ണൂര്‍, കൊച്ചി, ആലപ്പുഴ ബ്യൂറോകളില്‍ റിപ്പോര്‍ട്ടറായി സേവനമനുഷ്ടിച്ച ജാഫര്‍ അടുത്തിടെയാണ് കോഴിക്കോട്ടെ സെന്‍ട്രല്‍ ഡെസ്‌കിലേക്ക് എത്തിയത്. പുതിയപുരയില്‍ അബ്ദു റഹീം ജമീല ദമ്പതികളുടെ മകനാണ്. ഭാര്യ സക്കിയ. സഹോദരി റൈഹാനത്ത്.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/315330/a-journalist-who-was-severely-injured-in-a-vehicle-collision-has-died-at-kozhikkod)