---
title: "നൊച്ചാട് ഗ്രാമ പഞ്ചായത്ത് ഓഫീസ് മുന്നില്‍ ധര്‍ണ്ണ നടത്തി നൊച്ചാട് മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി"
english_title: "A protest was held in front of the Nochad Gram Panchayat office by the Nochad constituency Congress committee"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/315382/a-protest-was-held-in-front-of-the-nochad-gram-panchayat-office-by-the-nochad-constituency-congress-committee"
published_at: "2025-09-17T15:51:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68ca8c9582c22_darna.JPG"
keywords: []
---

# നൊച്ചാട് ഗ്രാമ പഞ്ചായത്ത് ഓഫീസ് മുന്നില്‍ ധര്‍ണ്ണ നടത്തി നൊച്ചാട് മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി

> **Lead Summary:**  പേരാമ്പ്ര: ജലജീവന്‍ പദ്ധതിയിലൂടെ തകര്‍ത്ത ഗ്രാമീണ റോഡുകള്‍ പുനര്‍ നിര്‍മ്മിക്കാത്ത നൊച്ചാട് ഗ്രാമ പഞ്ചായത്ത് ഭരണസമിതിക്കെതിരെ നൊച്ചാട് മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ നൊച്ചാട് ഗ്രാമ പഞ്ചായത്ത് ഓഫീസ് മുന്നില്‍ പ്രതിഷേധ ധര്‍ണ്ണ നടത്തി.

## Article Content

 പേരാമ്പ്ര: ജലജീവന്‍ പദ്ധതിയിലൂടെ തകര്‍ത്ത ഗ്രാമീണ റോഡുകള്‍ പുനര്‍ നിര്‍മ്മിക്കാത്ത നൊച്ചാട് ഗ്രാമ പഞ്ചായത്ത് ഭരണസമിതിക്കെതിരെ നൊച്ചാട് മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ നൊച്ചാട് ഗ്രാമ പഞ്ചായത്ത് ഓഫീസ് മുന്നില്‍ പ്രതിഷേധ ധര്‍ണ്ണ നടത്തി.

ധര്‍ണ്ണ സമരം ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് കെ. മധു കൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് വി.വി ദിനേശന്‍ അധ്യക്ഷത വഹിച്ചു.

കെ.സി ഗോപാലന്‍, പി.എം പ്രകാശന്‍, സി.കെ അജീഷ്, ഗീത കല്യായി, രഞ്ജിത്ത് തുമ്പക്കണ്ടി, റഷീദ് ചെക്യാലത്ത്, പി.കെ. മോഹനന്‍, രാമചന്ദ്രന്‍ വാളേരി തുടങ്ങിയവര്‍ സംസാരിച്ചു. എം.കെ ദിനേശന്‍, കെ.വി ശശികുമാര്‍, എ. ഗോവിന്ദന്‍, വി. ബേബി, കെ. വത്സന്‍, എം.കെ ഫൈസല്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/315382/a-protest-was-held-in-front-of-the-nochad-gram-panchayat-office-by-the-nochad-constituency-congress-committee)