---
title: "ഒലീവ് പബ്‌ളിക് സ്‌കൂളില്‍ ഓസോണ്‍ ദിനാചരണം നടത്തി"
english_title: "Oliv Public School celebrated Ozone Day"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/315429/oliv-public-school-celebrated-ozone-day"
published_at: "2025-09-17T19:56:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68cac57e007a6_swqa.JPG"
keywords: []
---

# ഒലീവ് പബ്‌ളിക് സ്‌കൂളില്‍ ഓസോണ്‍ ദിനാചരണം നടത്തി

> **Lead Summary:** **പേരാമ്പ്ര: **ഒലീവ് പബ്‌ളിക് സ്‌കൂളില്‍ പരിസ്ഥിതി ക്ലബ് ദേശീയ ഹരിത സേനയുമായി ചേര്‍ന്ന് ഓസോണ്‍ ദിനാചരണം നടത്തി. സ്‌കൂള്‍ പ്രിന്‍സിപ്പല്‍ കെ.വി. ജോര്‍ജ് ഓസോണ്‍ ദിന സന്ദേശം നല്‍കി. നിരന്തരം പെയ്യുന്ന മഴയും ഏറുന്ന ചൂടും എന്ന വിഷയത്തെ ആസ്പദമാക്കി കെമിസ്ട്രി അധ്യാപിക പി.കെ ഷാന്റി കുട്ടികള്‍ക്ക് ബോധവത്ക്കരണ ക്ലാസ് നല്‍കി.

## Article Content

**പേരാമ്പ്ര: **ഒലീവ് പബ്‌ളിക് സ്‌കൂളില്‍ പരിസ്ഥിതി ക്ലബ് ദേശീയ ഹരിത സേനയുമായി ചേര്‍ന്ന് ഓസോണ്‍ ദിനാചരണം നടത്തി. സ്‌കൂള്‍ പ്രിന്‍സിപ്പല്‍ കെ.വി. ജോര്‍ജ് ഓസോണ്‍ ദിന സന്ദേശം നല്‍കി. നിരന്തരം പെയ്യുന്ന മഴയും ഏറുന്ന ചൂടും എന്ന വിഷയത്തെ ആസ്പദമാക്കി കെമിസ്ട്രി അധ്യാപിക പി.കെ ഷാന്റി കുട്ടികള്‍ക്ക് ബോധവത്ക്കരണ ക്ലാസ് നല്‍കി.

എക്കോ ക്ലബിന്റെ നേതൃത്വത്തില്‍ കുട്ടികള്‍ക്ക് പോസ്റ്റര്‍ രചനാ മത്സരം, ക്വിസ് കോമ്പിറ്റേഷന്‍ എന്നിവ സംഘടിപ്പിച്ചു. പ്രോഗ്രാം കോര്‍ഡിനേറ്റര്‍ മിനിചന്ദ്രന്‍, വൈസ് പ്രിന്‍സിപ്പല്‍ പി.സി ബിനീഷ്, അക്കാദമിക് കോര്‍ഡിനേറ്റര്‍ ധന്യ ജോര്‍ജ്, സയന്‍സ് അധ്യാപകരായ ജയകല, റോയിസ് തോമസ് എന്നിവര്‍ നേതൃത്വം നല്‍കി.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/315429/oliv-public-school-celebrated-ozone-day)