---
title: "നടുവണ്ണൂരില്‍ കാറിടിച്ച് യുവതിയും സ്‌കൂട്ടറും കലുങ്കിന്റെ ഓവുചാലില്‍ വീണു"
english_title: "In Nadavannoor, a young woman and a scooter fell into a ravine after a car hit them"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/315551/in-nadavannoor-a-young-woman-and-a-scooter-fell-into-a-ravine-after-a-car-hit-them"
published_at: "2025-09-18T13:37:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68cbbee1c721e_DERQ.jpg"
keywords: []
---

# നടുവണ്ണൂരില്‍ കാറിടിച്ച് യുവതിയും സ്‌കൂട്ടറും കലുങ്കിന്റെ ഓവുചാലില്‍ വീണു

> **Lead Summary:** നടുവണ്ണൂര്‍: നടുവണ്ണൂരില്‍ കാറിടിച്ച് യുവതിയും സ്‌കൂട്ടറും കലുങ്കിന്റെ ഓവുചാലിലേക്ക് വീണു. നൊച്ചാട് ശാസ്താം കോട്ടുമ്മല്‍ അയിഷ ഹനീന യെയാണ് കാറിടിച്ച് ഓവുചാലിലേക്ക് വീണത്. തെരുവത്തു കടവിലെ കടവ് മാര്‍ട്ടിന് മുന്‍വശത്ത് കഴിഞ്ഞ ദിവസം വൈകീട്ട് 5 മണിക്കാണ് സംഭവം.

## Article Content

നടുവണ്ണൂര്‍: നടുവണ്ണൂരില്‍ കാറിടിച്ച് യുവതിയും സ്‌കൂട്ടറും കലുങ്കിന്റെ ഓവുചാലിലേക്ക് വീണു. നൊച്ചാട് ശാസ്താം കോട്ടുമ്മല്‍ അയിഷ ഹനീന യെയാണ് കാറിടിച്ച് ഓവുചാലിലേക്ക് വീണത്. തെരുവത്തു കടവിലെ കടവ് മാര്‍ട്ടിന് മുന്‍വശത്ത് കഴിഞ്ഞ ദിവസം വൈകീട്ട് 5 മണിക്കാണ് സംഭവം.

റോഡരികില്‍ സ്‌കൂട്ടര്‍ നിര്‍ത്തി ഫോണില്‍ സംസാരിക്കുമ്പോള്‍ ഉള്ളിയേരി ഭാഗത്തുനിന്നു വന്ന ഇന്നോവ കാര്‍ പിന്നില്‍ നിന്ന് ഇടിക്കുകയായിരുന്നു. രണ്ടരമീറ്റര്‍ താഴ്ചയിലേക്കാണ് യുവതിയും സ്‌കൂട്ടറും വീണത്. പരിക്കേറ്റ യുവതിയെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/315551/in-nadavannoor-a-young-woman-and-a-scooter-fell-into-a-ravine-after-a-car-hit-them)