---
title: "കലക്ടറുടെ കയ്യൊപ്പിന് ഇനി വന്മുകം- എളമ്പിലാട് എംഎല്‍പി സ്‌കൂള്‍ വിദ്യാര്‍ത്ഥികളുടെ മഷി പുരളും"
english_title: "The collector's signature is now needed - the students of Elambilat MLP School will collect the mashed fruits"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/315588/the-collectors-signature-is-now-needed-the-students-of-elambilat-mlp-school-will-collect-the-mashed-fruits"
published_at: "2025-09-18T16:06:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68cbe10e607d7_derr.jpg"
keywords: []
---

# കലക്ടറുടെ കയ്യൊപ്പിന് ഇനി വന്മുകം- എളമ്പിലാട് എംഎല്‍പി സ്‌കൂള്‍ വിദ്യാര്‍ത്ഥികളുടെ മഷി പുരളും

> **Lead Summary:** **കോഴിക്കോട്: **പ്ലാസ്റ്റിക് മലിനീകരണം കുറയ്ക്കുക എന്ന 2025 ലെ പരിസ്ഥിതി ദിന പ്രമേയം ഏറ്റെടുത്ത് പരിസ്ഥിതി സംരക്ഷണത്തിനായി ചിങ്ങപുരം,വന്മുകം-എളമ്പിലാട് എം.എല്‍.പി.സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ 'അക്ഷരപ്പച്ച' പദ്ധതിയുടെ ഭാഗമായി നിര്‍മ്മിച്ച നൂറ് പേപ്പര്‍ പേനകള്‍ കലക്ടറുടെ ഓഫീസില്‍ ഉപയോഗിക്കുന്നതിനായി ജില്ലാ കലക്ടര്‍ ഡോ. സ്‌നേഹില്‍ കുമാര്‍ സിങ്ങിന് കൈമാറി.

## Article Content

**കോഴിക്കോട്: **പ്ലാസ്റ്റിക് മലിനീകരണം കുറയ്ക്കുക എന്ന 2025 ലെ പരിസ്ഥിതി ദിന പ്രമേയം ഏറ്റെടുത്ത് പരിസ്ഥിതി സംരക്ഷണത്തിനായി ചിങ്ങപുരം,വന്മുകം-എളമ്പിലാട് എം.എല്‍.പി.സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ 'അക്ഷരപ്പച്ച' പദ്ധതിയുടെ ഭാഗമായി നിര്‍മ്മിച്ച നൂറ് പേപ്പര്‍ പേനകള്‍ കലക്ടറുടെ ഓഫീസില്‍ ഉപയോഗിക്കുന്നതിനായി ജില്ലാ കലക്ടര്‍ ഡോ. സ്‌നേഹില്‍ കുമാര്‍ സിങ്ങിന് കൈമാറി.

സ്‌കൂള്‍ ലീഡര്‍ എം.കെ. വേദയാണ് കലക്ടര്‍ക്ക് പേനകള്‍ കൈമാറി. പരിസ്ഥിതി ക്ലബ്ബ് അസി. ലീഡര്‍ എസ്. അദ്വിത 'അക്ഷരപ്പച്ച' പദ്ധതിയെ കുറിച്ച് കലക്ടര്‍ക്ക് വിശദീകരിച്ച് നല്‍കി.പേനകള്‍ ഏറ്റു വാങ്ങിക്കൊണ്ട് ,കൊച്ചു കൂട്ടുകാരുടെ ഏറ്റവും മാതൃകാപരമായ പരിസ്ഥിതി സംരക്ഷണ ഇടപെടലാണിതെന്ന് കലക്ടര്‍ പറഞ്ഞ് കുട്ടികളെ അഭിനന്ദിച്ചു.

അധ്യാപകരായ പി.കെ. അബ്ദുറഹ്‌മാന്‍, വി.ടി. ഐശ്വര്യ, വി.പി. സരിത, വിദ്യാര്‍ത്ഥികളായ എസ്. അദ്വിത, എ.എസ്. ശ്രിയ, റെന ഫാത്തിമ, എ.കെ. അനുഷ്‌ക, മെഹക് നൗറീന്‍, ജി.എസ് അന്‍വി, ഐസ മറിയം, മുഹമ്മദ് സെഹറാന്‍, തുടങ്ങിയവര്‍ സംബന്ധിച്ചു.

'അക്ഷരപ്പച്ച' പദ്ധതിയുടെ ഭാഗമായി നൂറ് കണക്കിന് പേപ്പര്‍ പേനകള്‍ നിര്‍മ്മിച്ച് സൗജന്യമായി സ്‌കൂള്‍ പ്രദേശത്തെ വീടുകളിലും, സ്‌കൂളിലെ മുഴുവന്‍ കുട്ടികള്‍ക്കും വിതരണം ചെയ്തിരുന്നു. സ്‌കൂളില്‍ അതിഥികളായെത്തുന്നവരെ പേപ്പര്‍ പേനകള്‍ ഉപയോഗിച്ചാണ് കുട്ടികള്‍ സ്വീകരിച്ചു വരുന്നത്.

കഴിഞ്ഞ വര്‍ഷം പെന്‍ ബോക്‌സ് ചാലഞ്ച് നടത്തി മുന്നൂറിലധികം ഉപയോഗം കഴിഞ്ഞ പ്ലാസ്റ്റിക് പേനകള്‍ ശേഖരിച്ച് ഹരിത കര്‍മ്മ സേനയ്ക്ക് കൈമാറിയിരുന്നു. ഇതിന്റെ തുടര്‍ച്ചയായാണ് പരിസ്ഥിതിയെ സംരക്ഷിക്കാനായി അക്ഷരപ്പച്ചയ്ക്ക് തുടക്കം കുറിച്ചത്.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/315588/the-collectors-signature-is-now-needed-the-students-of-elambilat-mlp-school-will-collect-the-mashed-fruits)