---
title: "പേരാമ്പ്രയില്‍ ലോട്ടറി വില്‍പ്പനക്കാരനായ ഭിന്നശേഷിക്കാരനു അയല്‍വാസിയുടെ ക്രൂരമര്‍ദ്ദനം"
english_title: "Disabled lottery seller brutally beaten by neighbor in Perambra"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/315635/disabled-lottery-seller-brutally-beaten-by-neighbor-in-perambra"
published_at: "2025-09-18T21:00:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68cc2748763cc_lalals.JPG"
keywords: []
---

# പേരാമ്പ്രയില്‍ ലോട്ടറി വില്‍പ്പനക്കാരനായ ഭിന്നശേഷിക്കാരനു അയല്‍വാസിയുടെ ക്രൂരമര്‍ദ്ദനം

> **Lead Summary:** **പേരാമ്പ്ര:** പന്തിരിക്കരയില്‍ ലോട്ടറി വില്‍പ്പനക്കാരനായ ഭിന്നശേഷിക്കാരന് മര്‍ദ്ദനം. പന്തിരിക്കര പട്ടാണിപാറ സ്വദേശി പ്രദീപന്‍ ആണ് ഗുരുതരമായി പരിക്കേറ്റത്. 

## Article Content

**പേരാമ്പ്ര:** പന്തിരിക്കരയില്‍ ലോട്ടറി വില്‍പ്പനക്കാരനായ ഭിന്നശേഷിക്കാരന് മര്‍ദ്ദനം. പന്തിരിക്കര പട്ടാണിപാറ സ്വദേശി പ്രദീപന്‍ ആണ് ഗുരുതരമായി പരിക്കേറ്റത്. 

അയല്‍വാസിയുടെ ക്രൂരമായ മര്‍ദ്ദനത്തിലാണ് ഭിന്നശേഷിക്കാരനായ പ്രദീപന് പരിക്കേറ്റതെന്ന് പരാതിയില്‍ പറയുന്നു. ഇന്ന് ഉച്ചയ്ക്കാണ് ക്രൂരമായ സംഭവം നടന്നത്.

ആക്രമണത്തില്‍ തലയ്ക്കും വലത് കൈക്കും പരിക്കേറ്റ പ്രദീപനെ പേരാമ്പ്ര താലൂക്ക് ആശുപത്രിയില്‍ പ്രാഥമിക ചികിത്സയ്ക്കു ശേഷം കോഴിക്കോട് മെഡിക്കല്‍ കോളെജ് ആശുപത്രിയിലേക്ക് മാറ്റി.

ഭിന്നശേഷിക്കാരനായ പ്രദീപന് ലോട്ടറി വില്‍പ്പനയിലൂടെ ഉപജീവനം കണ്ടെത്തുകയായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/315635/disabled-lottery-seller-brutally-beaten-by-neighbor-in-perambra)