---
title: "പാലേരി ജനകീയ പാലിയേറ്റീവ് ക്ലിനിക് ശിലാസ്ഥാപനം "
english_title: "Paleri Public Palliative Clinic Foundation"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/31566/paleri-public-palliative-clinic-foundation"
published_at: "2022-03-14T00:13:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/622e3be03423c_0000 WATERMARK.jpg"
keywords: []
---

# പാലേരി ജനകീയ പാലിയേറ്റീവ് ക്ലിനിക് ശിലാസ്ഥാപനം 

> **Lead Summary:** **പാലേരി: **കുയിമ്പില്‍ പാലം പ്രവര്‍ത്തിക്കുന്ന ജനകീയ പാലിയേറ്റീവ് ക്ലിനിക്കിന്റെ സ്വന്തം കെട്ടിടത്തിന്റെ ശിലാസ്ഥാപനം തണല്‍ ചെയര്‍മാന്‍ ഡോ : ഇദിരീസ് നിര്‍വ്വഹിച്ചു. വാര്‍ഡ് അംഗം ഇ.ടി. സരീഷ് അധ്യക്ഷത വഹിച്ചു. കഴിഞ്ഞ വര്‍ഷം പ്രവര്‍ത്തനമാരംഭിച്ച ഈ പാലിയേറ്റീവ് ട്രസ്റ്റ് കിടപ്പിലായ രോഗികള്‍ക്ക് ഉള്‍പ്പെടെ നിരവധി സഹായങ്ങള്‍ ചെയ്തിട്ടുണ്ട്.

## Article Content

**പാലേരി: **കുയിമ്പില്‍ പാലം പ്രവര്‍ത്തിക്കുന്ന ജനകീയ പാലിയേറ്റീവ് ക്ലിനിക്കിന്റെ സ്വന്തം കെട്ടിടത്തിന്റെ ശിലാസ്ഥാപനം തണല്‍ ചെയര്‍മാന്‍ ഡോ : ഇദിരീസ് നിര്‍വ്വഹിച്ചു. വാര്‍ഡ് അംഗം ഇ.ടി. സരീഷ് അധ്യക്ഷത വഹിച്ചു. കഴിഞ്ഞ വര്‍ഷം പ്രവര്‍ത്തനമാരംഭിച്ച ഈ പാലിയേറ്റീവ് ട്രസ്റ്റ് കിടപ്പിലായ രോഗികള്‍ക്ക് ഉള്‍പ്പെടെ നിരവധി സഹായങ്ങള്‍ ചെയ്തിട്ടുണ്ട്.

40 വളണ്ടിയര്‍മാരുടെ സേവനം ഇവിടെ ലഭ്യമാക്കുന്നുണ്ട്. ഇപ്പോള്‍ വാടക കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന ക്ലിനിക്ക് രാവിലെ 9 മുതല്‍ 4 വരെ പ്രവര്‍ത്തിക്കുന്നുണ്ട്. പരേതനായ മാവിലാട്ട് അബ്ദുള്ള ഹാജിയുടെ സ്മരണക്കു വേണ്ടി കുടുംബം സൗജന്യമായി നല്‍കിയ അഞ്ച് സെന്റ് സ്ഥലത്താണ് ക്ലിനിക് നിര്‍മ്മിക്കുന്നത്. നിര്‍ധന രോഗികള്‍ക്ക് ചികിത്സ, മെഡിക്കല്‍ ഷോപ്പ്, ലബോറട്ടറി, ഫിസിയോ തെറാപ്പി, ഡോക്ടര്‍മാരുടെ ഒ.പി. തുടങ്ങിയ സേവനങ്ങളാണ് പുതിയ ക്ലിനിക്കില്‍ ഉണ്ടാവുക.

നൗഷാദ് മാവിലാട്ടില്‍ നിന്നും ഡോ : ഇദിരീസ് ആധാരം ഏറ്റുവാങ്ങി. ചോയിക്കണ്ടി അബ്ദുള്ള ഡോ: ഇദിരീസ്, ഡോ: ഷാജഹാന്‍ എന്നിവരെ പൊന്നാടയണിയിച്ചു. കെ.വി. അശോകന്‍, പാറേമ്മല്‍ വഹീദ, ടി.കെ.കെ മുഹമ്മദ്, മധു, പാളയാട്ട് ബഷീര്‍, മാവിലാട്ട് മൂസ്സ, ഇ.കെ. കുഞ്ഞമ്മദ് കുട്ടി ഹാജി, കെ.കെ. മുസ്തഫ, എസ്.പി. കുഞ്ഞമ്മദ്, പി.ടി. വിജയന്‍, ഇ.വി. രാമചന്ദ്രന്‍, ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് റീന. മേനിക്കണ്ടി അബ്ദുള്ള സ്വാഗതം പറഞ്ഞ ചടങ്ങില്‍ കെ.കെ. അശോകന്‍ നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/31566/paleri-public-palliative-clinic-foundation)