---
title: "പേരാമ്പ്ര ബ്ലോക്ക് തല ക്ഷീര സംഗമം ശനിയാഴ്ച ചക്കിട്ടപാറയില്‍"
english_title: "Perambra block level milk meeting at Chakkittapara on Saturday"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/315705/perambra-block-level-milk-meeting-at-chakkittapara-on-saturday"
published_at: "2025-09-19T11:15:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68ccf0c1f1b8d_MEjAR.JPG"
keywords: []
---

# പേരാമ്പ്ര ബ്ലോക്ക് തല ക്ഷീര സംഗമം ശനിയാഴ്ച ചക്കിട്ടപാറയില്‍

> **Lead Summary:** **ചക്കിട്ടപാറ: **പേരാമ്പ്ര ബ്ലോക്ക് തല ക്ഷീര സംഗമം 20ന് ചക്കിട്ടപാറ ക്ഷീരോല്‍പ്പാദക സംഘത്തിന്റെ ആതിഥേയത്വത്തില്‍ സംഘടിപ്പിക്കും. കന്നുകാലി പ്രദര്‍ശനം, ഗോ സുരക്ഷാ ക്യാമ്പ്, സെമിനാറുകള്‍, ഡയറി ക്വിസ്, കര്‍ഷകരെ ആദരിക്കല്‍ തുടങ്ങിയ പരിപാടികള്‍ സംഗമത്തിന്റെ ഭാഗമായി നടത്തും.

## Article Content

**ചക്കിട്ടപാറ: **പേരാമ്പ്ര ബ്ലോക്ക് തല ക്ഷീര സംഗമം 20ന് ചക്കിട്ടപാറ ക്ഷീരോല്‍പ്പാദക സംഘത്തിന്റെ ആതിഥേയത്വത്തില്‍ സംഘടിപ്പിക്കും. കന്നുകാലി പ്രദര്‍ശനം, ഗോ സുരക്ഷാ ക്യാമ്പ്, സെമിനാറുകള്‍, ഡയറി ക്വിസ്, കര്‍ഷകരെ ആദരിക്കല്‍ തുടങ്ങിയ പരിപാടികള്‍ സംഗമത്തിന്റെ ഭാഗമായി നടത്തും.

കാലത്ത് 8 ന് ആരംഭിക്കുന്ന കന്നുകാലി പ്രദര്‍ശനം ചക്കിട്ടപാറ പഞ്ചായത്ത് പ്രസിഡന്റ് കെ.സുനില്‍ ഉദ്ഘാടനം ചെയ്യും. പത്ത് മണിക്കു നടക്കുന്ന ക്ഷീരസംഗമം ടി. പി. രാമകൃഷ്ണന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്യും.

പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എന്‍. പി. ബാബു അധ്യക്ഷത വഹിക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷീജാ ശശി മുഖ്യാതിഥിയായിരിക്കും. ജനപ്രതിനിധികള്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍, ക്ഷീരമേഖലയിലെ പ്രമുഖര്‍ തുടങ്ങിയവര്‍ സംബന്ധിക്കും. കാലത്ത് 11 ന് ആത്മ കിസാന്‍ ഗോഷ്ഠി സെമിനാറില്‍ വിവിധ വിഷയങ്ങളില്‍ ഡോ.എസ്. ഷണ്‍മുഖവേല്‍, എസ്.ഹിത എന്നിവര്‍ ക്ലാസ് നയിക്കും.

രണ്ട് മണിക്ക് നടക്കുന്ന ഡയറി ക്വിസിന് സി.പി. ശ്രീജിത്ത്, കെ.വിശാന്ത്, മഞ്ജു ബാലകൃഷ്ണന്‍ എന്നിവര്‍ നേതൃത്വം നല്‍കും.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/315705/perambra-block-level-milk-meeting-at-chakkittapara-on-saturday)