---
title: "ഏക്കാട്ടൂരില്‍ കുടിവെള്ള പദ്ധതിയുടെ പൈപ്പ് പൊട്ടി ശുദ്ധ ജലം പാഴാകുന്നു"
english_title: "A pipe bursts in a drinking water project in Ekattur, causing fresh water to be wasted"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/315789/a-pipe-bursts-in-a-drinking-water-project-in-ekattur-causing-fresh-water-to-be-wasted"
published_at: "2025-09-19T15:33:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68cd2d1baf7e3_MEjAR.JPG"
keywords: []
---

# ഏക്കാട്ടൂരില്‍ കുടിവെള്ള പദ്ധതിയുടെ പൈപ്പ് പൊട്ടി ശുദ്ധ ജലം പാഴാകുന്നു

> **Lead Summary:** **കാരയാട്:** ഏക്കാട്ടൂര്‍ കുമുളംതറ കുടിവെള്ള പദ്ധതിയുടെ പൈപ്പ് പൊട്ടി ശുദ്ധ ജലം പാഴാകുന്നു. അരിക്കുളം ഗ്രാമ പഞ്ചായത്ത് നാലാവാര്‍ഡില്‍ കുമുളംതറ കുടിവെള്ള പദ്ധതിയുടെ പൈപ്പാണ് പൊട്ടിയത്.

## Article Content

**കാരയാട്:** ഏക്കാട്ടൂര്‍ കുമുളംതറ കുടിവെള്ള പദ്ധതിയുടെ പൈപ്പ് പൊട്ടി ശുദ്ധ ജലം പാഴാകുന്നു. അരിക്കുളം ഗ്രാമ പഞ്ചായത്ത് നാലാവാര്‍ഡില്‍ കുമുളംതറ കുടിവെള്ള പദ്ധതിയുടെ പൈപ്പാണ് പൊട്ടിയത്.

പൈപ്പ് പൊട്ടി ആഴ്ച്ചകള്‍ പിന്നിട്ടിട്ടും യാതോരുനടപടിയും എടുക്കാതെ അധികൃതര്‍ മൗനം പാലിക്കുകയാണ്. റോഡ് തകര്‍ന്ന് വലിയ കുഴി രൂപപ്പെട്ട് വരുന്നുണ്ട് .

വെള്ളം വാട്ടര്‍ ടാങ്കിലേക്ക് പമ്പ് ചെയ്യുമ്പോള്‍ റോഡ് വെള്ളത്തില്‍ മുങ്ങുന്നു റോഡ് പൂര്‍ണ്ണമായും തകരുന്നതിന് മുമ്പ് ഇതിന് അടിയന്തിര പരിഹാരം കാണണമെന്ന് കോണ്‍ഗ്രസ്സ് നാലാം വാര്‍ഡ് കമ്മറ്റി ആവശ്യപ്പെട്ടു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/315789/a-pipe-bursts-in-a-drinking-water-project-in-ekattur-causing-fresh-water-to-be-wasted)