---
title: "വളയം ഗവണ്‍മെന്റ് ആശുപത്രി കെട്ടിടത്തില്‍ അഗ്‌നിബാധ; വന്‍ ദുരന്തം ഒഴിവായി"
english_title: "Fire breaks out in Valayam Government Hospital building; Major disaster averted"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/315800/fire-breaks-out-in-valayam-government-hospital-building-major-disaster-averted"
published_at: "2025-09-19T16:31:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68cd392c14e28_MEjAR.JPG"
keywords: []
---

# വളയം ഗവണ്‍മെന്റ് ആശുപത്രി കെട്ടിടത്തില്‍ അഗ്‌നിബാധ; വന്‍ ദുരന്തം ഒഴിവായി

> **Lead Summary:** **കോഴിക്കോട്**: വളയം ഗവണ്‍മെന്റ് ആശുപത്രിയില്‍ അഗ്‌നി ബാധ. ആശുപത്രിയുടെ പ്രധാനപ്പെട്ട കെട്ടിടത്തിലാണ് തീപിടുത്തം ഉണ്ടായത്. ഇന്ന് ഉച്ചയ്ക്ക് ഒന്നരയോടെ ആയിരുന്നു സംഭവം.

## Article Content

**കോഴിക്കോട്**: വളയം ഗവണ്‍മെന്റ് ആശുപത്രിയില്‍ അഗ്‌നി ബാധ. ആശുപത്രിയുടെ പ്രധാനപ്പെട്ട കെട്ടിടത്തിലാണ് തീപിടുത്തം ഉണ്ടായത്. ഇന്ന് ഉച്ചയ്ക്ക് ഒന്നരയോടെ ആയിരുന്നു സംഭവം.

തീയും പുകയും ഉയര്‍ന്നതോടെ ജീവനക്കാര്‍ എക്‌സ്റ്റിംഗ്യൂഷര്‍ ഉപയോഗിച്ച് തീ കെടുത്തിയതിനാല്‍ വന്‍ ദുരന്തം ഒഴിവായി. അത്യാഹിത വിഭാഗം കെട്ടിടത്തിന്റെ പുറത്ത് ചുമരിലെ ഇലക്ട്രിക് മീറ്റര്‍ ,മെയിന്‍ സ്വിച്ച് എന്നിവയ്ക്കാണ് തീപിടിച്ചത്.

ഷോര്‍ട്ട് സര്‍ക്യൂട്ടാണ് അപകടത്തിനിടയാക്കിയതെന്നാണ് പ്രാഥമിക നിഗമനം. പോലീസ് സ്ഥലത്തെത്തിയിട്ടുണ്ട്

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/315800/fire-breaks-out-in-valayam-government-hospital-building-major-disaster-averted)