---
title: "കിണറില്‍ വീണ ആടിന് രക്ഷകരായത് അഗ്നിരക്ഷാസേന"
english_title: "The fire rescue team saved the goat that fell into the well at naduvannur"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/315804/the-fire-rescue-team-saved-the-goat-that-fell-into-the-well-at-naduvannur"
published_at: "2025-09-19T16:45:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68cd3d694d759_dews.jpg"
keywords: []
---

# കിണറില്‍ വീണ ആടിന് രക്ഷകരായത് അഗ്നിരക്ഷാസേന

> **Lead Summary:** നടുവണ്ണൂര്‍: വീട്ടുവളപ്പില്‍ മേയുന്നതിനിടെ കിണറില്‍ വീണ ആടിന് രക്ഷകരായത് പേരാമ്പ്രയിലെ അഗ്‌നിരക്ഷാസേന. വാകയാട് പടിഞ്ഞാറേവീട്ടില്‍ അനിലിന്റെ ആട് അയല്‍ക്കാരനായ പടിഞ്ഞാറേവീട്ടില്‍ കൃഷ്ണന്റെ കിണറില്‍ വീഴുകയായിരുന്നു. വിവരമറിയിച്ചതിനെ തുടര്‍ന്ന് പേരാമ്പ്രയില്‍ നിന്നും അഗ്‌നിരക്ഷാസേന സ്ഥലത്തെത്തി.

## Article Content

നടുവണ്ണൂര്‍: വീട്ടുവളപ്പില്‍ മേയുന്നതിനിടെ കിണറില്‍ വീണ ആടിന് രക്ഷകരായത് പേരാമ്പ്രയിലെ അഗ്‌നിരക്ഷാസേന. വാകയാട് പടിഞ്ഞാറേവീട്ടില്‍ അനിലിന്റെ ആട് അയല്‍ക്കാരനായ പടിഞ്ഞാറേവീട്ടില്‍ കൃഷ്ണന്റെ കിണറില്‍ വീഴുകയായിരുന്നു. വിവരമറിയിച്ചതിനെ തുടര്‍ന്ന് പേരാമ്പ്രയില്‍ നിന്നും അഗ്‌നിരക്ഷാസേന സ്ഥലത്തെത്തി.

അസിസ്റ്റന്റ്  സ്റ്റേഷന്‍ ഓഫീസര്‍ എം പ്രദീപിന്റെ നേതൃത്വത്തില്‍ എത്തിയ അഗ്‌നിരക്ഷാ സേനയൂം നാട്ടുകാരും ചേര്‍ന്ന് ആടിനെ സുരക്ഷിതമായി കരയ്ക്ക് എത്തിക്കുകയായിരുന്നു. നിലയത്തിലെ ഉദ്യോഗസ്ഥരായ നിഗേഷ്, പി.ആര്‍ സോജു, എം മനോജ്, ധീരജ് ലാല്‍, കെ അജേഷ്, ഹോം ഗാര്‍ഡ് പി.സി അനീഷ് കുമാര്‍ എന്നിവരും രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/315804/the-fire-rescue-team-saved-the-goat-that-fell-into-the-well-at-naduvannur)