---
title: "പന്തിരിക്കര പീപ്പിള്‍സ് വെല്‍ഫെയര്‍ കോ. ഓപ്പറേറ്റീവ് സൊസൈറ്റി ഉദ്ഘാടനം ഞാറാഴ്ച"
english_title: "Pantirikara People's Welfare Co. Operative Society inaugurated on Sunday"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/315806/pantirikara-peoples-welfare-co-operative-society-inaugurated-on-sunday"
published_at: "2025-09-19T16:49:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68cd3d8c2882b_MEjAR.JPG"
keywords: []
---

# പന്തിരിക്കര പീപ്പിള്‍സ് വെല്‍ഫെയര്‍ കോ. ഓപ്പറേറ്റീവ് സൊസൈറ്റി ഉദ്ഘാടനം ഞാറാഴ്ച

> **Lead Summary:** **പന്തിരിക്കര: **തൊഴിലാളികളുടെയും കര്‍ഷകരുടെയും യുവജനങ്ങളുടെയും ഉന്നമനം ലക്ഷ്യമിട്ട് ചങ്ങരോത്ത് ഗ്രാമപഞ്ചായത്തിലെ പന്തിരിക്കര കേന്ദ്രമായി രൂപീകൃതമായ പന്തിരിക്കര പീപ്പിള്‍സ് വെല്‍ഫെയര്‍ കോ. ഓപ്പറേറ്റീവ് സൊസൈറ്റി സപ്തംബര്‍ 21 ഞായറാഴ്ച നാടിന് സമര്‍പ്പിക്കുകയാണെന്ന് ഭാരവാഹികള്‍ വാര്‍ത്ത സമ്മേളനത്തില്‍ അറിയിച്ചു.

## Article Content

**പന്തിരിക്കര: **തൊഴിലാളികളുടെയും കര്‍ഷകരുടെയും യുവജനങ്ങളുടെയും ഉന്നമനം ലക്ഷ്യമിട്ട് ചങ്ങരോത്ത് ഗ്രാമപഞ്ചായത്തിലെ പന്തിരിക്കര കേന്ദ്രമായി രൂപീകൃതമായ പന്തിരിക്കര പീപ്പിള്‍സ് വെല്‍ഫെയര്‍ കോ. ഓപ്പറേറ്റീവ് സൊസൈറ്റി സപ്തംബര്‍ 21 ഞായറാഴ്ച നാടിന് സമര്‍പ്പിക്കുകയാണെന്ന് ഭാരവാഹികള്‍ വാര്‍ത്ത സമ്മേളനത്തില്‍ അറിയിച്ചു.

കൊയിലാണ്ടി താലൂക്ക് പ്രവര്‍ത്തന പരിധിയായ സൊസൈറ്റിയുടെ ഉദ്ഘാടനം ഞായറാഴ്ച വൈകിട്ട് 4 മണിക്ക് നടക്കുന്ന ചടങ്ങില്‍ പേരാമ്പ്ര എംഎല്‍എ ടി.പി. രാമകൃഷ്ണന്‍ നിര്‍വ്വഹിക്കും. സ്വാഗത സംഘം കണ്‍വീനര്‍ പി.സി സന്തോഷ് സ്വാഗതം പറയുന്ന ചടങ്ങില്‍ ചങ്ങരോത്ത് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഉണ്ണി വേങ്ങേരി അധ്യക്ഷത വഹിക്കും.

ചടങ്ങില്‍ ടൂറിസം ഇന്‍ഫ്രാസ്ട്രെക്ചര്‍ ചെയര്‍മാന്‍ എസ്.കെ. സജീഷ് ലോഗോ പ്രകാശനവും, ജില്ല പഞ്ചായത്ത് പ്രസിഡന്റ് ഷീജ ശശി ആദ്യ നിക്ഷേപം സ്വീകരിക്കലും ജില്ല സഹകരണ ജോയിന്റ് രജിസ്ട്രാര്‍ എന്‍.എം. ഷീജ ഷയര്‍ സര്‍ട്ടിഫിക്കറ്റ് വിതരണവും നിര്‍വ്വഹിക്കും.

എംഡിഎസ് ഉദ്ഘാടനം പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എന്‍.പി ബാബുവും എന്‍എന്‍ഡി കൊയിലാണ്ടി താലൂക്ക് അസിസ്റ്റന്റ് രജിസ്ട്രാര്‍ നിഷയും നിര്‍വ്വഹിക്കും. ചടങ്ങില്‍ സാമൂഹ്യ സഹകരണ രാഷ്ട്രീയ രംഗത്തെ പ്രമുഖര്‍ സംബന്ധിക്കും.

വാര്‍ത്ത സമ്മേളനത്തില്‍ സ്വാഗത സംഘം കണ്‍വീനര്‍ അഡ്വ. പി.സി. സന്തോഷ്, വൈസ് പ്രസിഡന്റ് പി.സി. ലെനിന്‍, കെ.വി. സു ജീപ് എന്നിവര്‍ സംബന്ധിച്ചു

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/315806/pantirikara-peoples-welfare-co-operative-society-inaugurated-on-sunday)