---
title: "എം.കെ. ചെക്കോട്ടി ചരമവാര്‍ഷികദിനം സമുചിതമായി ആചരിച്ചു"
english_title: "M.K. Chekotti's death anniversary was observed appropriately"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/315857/mk-chekottis-death-anniversary-was-observed-appropriately"
published_at: "2025-09-19T21:47:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68cd92cb5a859_reww.jpg"
keywords: []
---

# എം.കെ. ചെക്കോട്ടി ചരമവാര്‍ഷികദിനം സമുചിതമായി ആചരിച്ചു

> **Lead Summary:** നൊച്ചാട് : കമ്മ്യൂണിസ്റ്റ് കര്‍ഷക പ്രസ്ഥാനം കെട്ടിപ്പെടുക്കുന്നതില്‍ ത്യാഗനിര്‍ഭരമായ പ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കിയ എം.കെ. ചെക്കോട്ടിയുടെ 4-ാം ചരമവാര്‍ഷികദിനം സമുചിതമായി ആചരിച്ചു.

## Article Content

നൊച്ചാട് : കമ്മ്യൂണിസ്റ്റ് കര്‍ഷക പ്രസ്ഥാനം കെട്ടിപ്പെടുക്കുന്നതില്‍ ത്യാഗനിര്‍ഭരമായ പ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കിയ എം.കെ. ചെക്കോട്ടിയുടെ 4-ാം ചരമവാര്‍ഷികദിനം സമുചിതമായി ആചരിച്ചു.

വെള്ളിയൂരില്‍ നടന്ന അനുസ്മരണ പരിപാടി സിപിഐഎം പോളിറ്റ് ബ്യൂറോ അംഗം എ. വിജയരാഘവന്‍ ഉദ്ഘാടനം ചെയ്തു. കെ.കെ രാജന്‍ അധ്യക്ഷത വഹിച്ചു.

ലോക്കല്‍ സെക്രട്ടറി എടവന സുരേന്ദ്രന്‍ സ്വാഗതം പറഞ്ഞ ചടങ്ങില്‍ സിപിഐഎം കേര കമ്മറ്റി അംഗം ടി.പി രാമകൃഷ്ണന്‍, എസ്.കെ സജീഷ്, ജംഷിദ് അലി മലപ്പുറം തുടങ്ങിയവര്‍ സംസാരിച്ചു.

ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് പി.എന്‍ ശാരദ പട്ടേരികണ്ടി, കെ.കെ. ഹനീഫ, കെ.സി ബാബുരാജ്, വി.എം മനോജ് എന്നിവര്‍ സംബന്ധിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/315857/mk-chekottis-death-anniversary-was-observed-appropriately)