---
title: "ശമ്പള പെന്‍ഷന്‍ പരിഷ്‌ക്കരണ നടപടികള്‍ ആരംഭിക്കണം; കെഎസ്എസ്പിയു"
english_title: "Salary and pension reform process should be initiated; KSSPU perambra block councilers meetting"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/315971/salary-and-pension-reform-process-should-be-initiated-ksspu-perambra-block-councilers-meetting"
published_at: "2025-09-20T13:57:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68ce68af2d346_KSSPU.JPG"
keywords: []
---

# ശമ്പള പെന്‍ഷന്‍ പരിഷ്‌ക്കരണ നടപടികള്‍ ആരംഭിക്കണം; കെഎസ്എസ്പിയു

> **Lead Summary:** **പേരാമ്പ്ര** : ശമ്പള പെന്‍ഷന്‍ പരിഷ്‌ക്കരണ നടപടികള്‍ ആരംഭിക്കണമെന്നും കുടിശ്ശികയായ ക്ഷാമബത്ത ഉടന്‍ അനുവദിക്കണമെന്നും കേരള സ്റ്റേറ്റ് സര്‍വ്വീസ് പെന്‍ഷനേഴ്‌സ് യൂണിയന്‍ പേരാമ്പ്ര ബ്ലോക്ക് കൗണ്‍സിലേഴ്‌സ് യോഗം ആവശ്യപ്പെട്ടു. 2026 ഏപ്രില്‍ മാസം കോഴിക്കോട് വെച്ച് നടക്കുന്ന സംസ്ഥാന സമ്മേളനം വിജയിപ്പിക്കാന്‍ യോഗം തീരുമാനിച്ചു.

## Article Content

**പേരാമ്പ്ര** : ശമ്പള പെന്‍ഷന്‍ പരിഷ്‌ക്കരണ നടപടികള്‍ ആരംഭിക്കണമെന്നും കുടിശ്ശികയായ ക്ഷാമബത്ത ഉടന്‍ അനുവദിക്കണമെന്നും കേരള സ്റ്റേറ്റ് സര്‍വ്വീസ് പെന്‍ഷനേഴ്‌സ് യൂണിയന്‍ പേരാമ്പ്ര ബ്ലോക്ക് കൗണ്‍സിലേഴ്‌സ് യോഗം ആവശ്യപ്പെട്ടു. 2026 ഏപ്രില്‍ മാസം കോഴിക്കോട് വെച്ച് നടക്കുന്ന സംസ്ഥാന സമ്മേളനം വിജയിപ്പിക്കാന്‍ യോഗം തീരുമാനിച്ചു.

പാലേരി വടക്കുമ്പാട് ഹയര്‍ സെക്കണ്ടറി സ്‌ക്കൂള്‍ ഓഡിറ്റോറിയത്തില്‍ നടന്ന ബ്ലോക്ക് കൗണ്‍സിലേഴ്‌സ് യോഗം കെഎസ്എസ്പിയു സംസ്ഥാന സെക്രട്ടറി സി. അപ്പുക്കുട്ടി ഉദ്ഘാടനം ചെയ്തു.

ബ്ലോക്ക് കമ്മിറ്റി പ്രസിഡന്റ് പി.സി. ബാലകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് കമ്മിറ്റി ട്രഷറര്‍ പി. ശ്രീധരന്‍ അനുശോചന പ്രമേയവും സെക്രട്ടറി പി. രവീന്ദ്രന്‍ റിപ്പോര്‍ട്ടും അവതരിപ്പിച്ചു. 

ജില്ല രക്ഷാധികാരി വി. രാമചന്ദ്രന്‍, ജില്ല വൈസ് പ്രസിഡന്റ് ഇ.കെ. കമലാദേവി, ജില്ല കമ്മിറ്റി അംഗം എം.കെ. കുഞ്ഞനന്ദന്‍, ബ്ലോക്ക് രക്ഷാധികാരികളായ ഡി. ജോസഫ്, എം.പി. നാരായണി എന്നിവര്‍ സംസാരിച്ചു.

കെഎസ്എസ്പിയു ബ്ലോക്ക് ജോയിന്റ് സെ്രകട്ടറി രാജന്‍ അരീക്കല്‍ സ്വാഗതം പറഞ്ഞ ചടങ്ങിന് ചങ്ങരോത്ത് യൂണിറ്റ് സെക്രട്ടറി കെ. വിജയന്‍ നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/315971/salary-and-pension-reform-process-should-be-initiated-ksspu-perambra-block-councilers-meetting)