---
title: "ശാസ്ത്രീയ തെങ്ങ് കൃഷി പരിപാലനം; കര്‍ഷക പരിശീലനം സെപ്റ്റംബര്‍ 25 ന്"
english_title: "Scientific coconut cultivation and management; Farmer training on September 25"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/315986/scientific-coconut-cultivation-and-management-farmer-training-on-september-25"
published_at: "2025-09-20T14:58:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68ce744df1e1c_COCO.jpg"
keywords: []
---

# ശാസ്ത്രീയ തെങ്ങ് കൃഷി പരിപാലനം; കര്‍ഷക പരിശീലനം സെപ്റ്റംബര്‍ 25 ന്

> **Lead Summary:** **പേരാമ്പ്ര: **എടിഎംഎ - ജില്ലക്ക് അകത്തെ കാര്‍ഷിക പരിശീലന പരിപാടിയുടെ ഭാഗമായി ചങ്ങരോത്ത് കൃഷിഭവന്റെയും ആത്മയുടെയും അഭിമുഖ്യത്തില്‍ ശാസ്ത്രീയ തെങ്ങ് കൃഷി പരിപാലനം എന്ന വിഷയത്തില്‍ കര്‍ഷക പരിശീലനം നടത്തുന്നു.

## Article Content

**പേരാമ്പ്ര: **എടിഎംഎ - ജില്ലക്ക് അകത്തെ കാര്‍ഷിക പരിശീലന പരിപാടിയുടെ ഭാഗമായി ചങ്ങരോത്ത് കൃഷിഭവന്റെയും ആത്മയുടെയും അഭിമുഖ്യത്തില്‍ ശാസ്ത്രീയ തെങ്ങ് കൃഷി പരിപാലനം എന്ന വിഷയത്തില്‍ കര്‍ഷക പരിശീലനം നടത്തുന്നു.

സെപ്റ്റംബര്‍ 25 ന്, വ്യാഴാഴ്ച രാവിലെ 10 മണിക്ക് ചങ്ങരോത്ത് കമ്മ്യൂണിറ്റി ഹാളില്‍ വെച്ച് നടത്തുന്ന പരിശീലന പരിപാടിയില്‍ താല്പര്യം ഉള്ള കര്‍ഷകര്‍ക്ക് പങ്കെടുക്കാം. ആദ്യം രജിസ്റ്റര്‍ ചെയ്യന്ന 50 പേര്‍ക്കാണ് അവസരം. കൃഷിഭവനില്‍ നേരിട്ടോ അല്ലെങ്കില്‍ 9544075110 എന്ന നമ്പറില്‍ വിളിച്ചു ബുക്ക് ചെയ്യണ്ടതാണ് എന്ന് ചങ്ങരോത്ത് കൃഷി ഓഫീസര്‍ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/315986/scientific-coconut-cultivation-and-management-farmer-training-on-september-25)