---
title: "ഇടത് ദുര്‍ഭരണത്തിനെതിരെ മുസ്ലിം ലീഗ് നടത്തുന്ന പദയാത്രക്ക് തുടക്കമായി"
english_title: "Muslim League march begins against Left misrule"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/316011/muslim-league-march-begins-against-left-misrule"
published_at: "2025-09-20T16:24:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68ce88301e312_LEGU.jpg"
keywords: []
---

# ഇടത് ദുര്‍ഭരണത്തിനെതിരെ മുസ്ലിം ലീഗ് നടത്തുന്ന പദയാത്രക്ക് തുടക്കമായി

> **Lead Summary:** **നടുവണ്ണൂര്‍ **: നടുവണ്ണൂര്‍ ഗ്രാമ പഞ്ചായത്ത് വികസനമുരടിപ്പിനെതിരെ മുസ്ലിം ലീഗ് നടുവണ്ണൂര്‍ പഞ്ചയത്ത് കമ്മിറ്റിയുടെ കീഴില്‍ നടത്തുന്ന പദയാത്രയ്ക്ക് തുടക്കമായി. കാവില്‍ പള്ളിയത്ത് കുനിയില്‍ നടന്ന ചടങ്ങില്‍ മുസ്ലിം ലീഗ് ജില്ലാ സെക്രട്ടറി റഷീദ് വെങ്ങളം ജാഥാക്യാപ്റ്റന്‍ അഷ്‌റഫ് പുതിയപ്പുറത്തിന് പതാക കൈമാറി ഉദ്ഘാടനം ചെയ്തു. യു.കെ. കാസിം അധ്യക്ഷത വഹിച്ചു.

## Article Content

**നടുവണ്ണൂര്‍ **: നടുവണ്ണൂര്‍ ഗ്രാമ പഞ്ചായത്ത് വികസനമുരടിപ്പിനെതിരെ മുസ്ലിം ലീഗ് നടുവണ്ണൂര്‍ പഞ്ചയത്ത് കമ്മിറ്റിയുടെ കീഴില്‍ നടത്തുന്ന പദയാത്രയ്ക്ക് തുടക്കമായി. കാവില്‍ പള്ളിയത്ത് കുനിയില്‍ നടന്ന ചടങ്ങില്‍ മുസ്ലിം ലീഗ് ജില്ലാ സെക്രട്ടറി റഷീദ് വെങ്ങളം ജാഥാക്യാപ്റ്റന്‍ അഷ്‌റഫ് പുതിയപ്പുറത്തിന് പതാക കൈമാറി ഉദ്ഘാടനം ചെയ്തു. യു.കെ. കാസിം അധ്യക്ഷത വഹിച്ചു.

യൂത്ത് ലീഗ് ജില്ലാ പ്രസിഡണ്ട് മിസ്ഹബ് കീഴരിയൂര്‍ മുഖ്യപ്രഭാഷണം നടത്തി. സാജിദ് നടുവണ്ണൂര്‍, ടി. ഇബ്രാഹിം കുട്ടി, പി. ലത്തീഫ്, ഇ.പി. ഖദീജ, എം. സത്യന്‍, എം.കെ പരീത്, സുഹാജ് നടുവണ്ണൂര്‍, ടി. നിസാര്‍, കേയക്കണ്ടി അബ്ദുള്ള, മണോളി ഇബ്രാഹിം, കെ.പി. ആസിഫ്, ജറീഷ് കരുമ്പാപ്പൊയില്‍, അഷ്‌റഫ് തോട്ടു മൂല, റംല കുന്നുമ്മല്‍, ജറീഷ് എലങ്കമല്‍, ഇ.കെ. സഹീര്‍ തുടങ്ങിയവര്‍ സംസാരിച്ചു.

തസ്ലി കാവില്‍ സ്വാഗതവും കെ.ടി.കെ. റഷീദ് നന്ദിയും പറഞ്ഞു. പദയാത്ര ഇന്ന് ഉച്ചക്ക് എലങ്കമലില്‍ നിന്നും ആരംഭിച്ച് വിവിധ കേന്ദ്രങ്ങളിലെ സ്വീകരണങ്ങള്‍ക്ക് ശേഷം 6.30 ന് നടുവണ്ണൂരില്‍ സമാപിക്കും. പൊതുസമ്മേളനത്തില്‍ അന്‍വ സാദത്ത് പാലക്കാട്, സാജിദ് നടുവണ്ണൂര്‍, നംഷിദ് പുതുപ്പാടി എന്നിവര്‍ സംസാരിക്കും.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/316011/muslim-league-march-begins-against-left-misrule)