---
title: "ദാദാസാഹിബ് ഫാല്‍ക്കെ പുരസ്‌ക്കാരം മലയാളത്തിന്റെ അഭിമാന താരം മോഹന്‍ലാലിന്"
english_title: "Dadasaheb Phalke Award for Malayalam's proud star Mohanlal"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/316039/dadasaheb-phalke-award-for-malayalams-proud-star-mohanlal"
published_at: "2025-09-20T19:35:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68ceb4a41e77d_AEWQQ.jpg"
keywords: []
---

# ദാദാസാഹിബ് ഫാല്‍ക്കെ പുരസ്‌ക്കാരം മലയാളത്തിന്റെ അഭിമാന താരം മോഹന്‍ലാലിന്

> **Lead Summary:** ന്യൂഡല്‍ഹി: ഇന്ത്യന്‍ ചലച്ചിത്ര മേഖലയിലെ പരമോന്നത പുരസ്‌കാരമായ ദാദാസാഹിബ് ഫാല്‍ക്കെ പുരസ്‌ക്കാരം മലയാളത്തിന്റെ അഭിമാന താരം മോഹന്‍ലാലിന്. ചലചിത്ര മേഖലയിലെ സമഗ്ര സംഭാവനക്കുള്ള 2023 ലെ പുരസ്‌കാരത്തിനാണ് മോഹന്‍ലാല്‍ അര്‍ഹനായത്.

## Article Content

ന്യൂഡല്‍ഹി: ഇന്ത്യന്‍ ചലച്ചിത്ര മേഖലയിലെ പരമോന്നത പുരസ്‌കാരമായ ദാദാസാഹിബ് ഫാല്‍ക്കെ പുരസ്‌ക്കാരം മലയാളത്തിന്റെ അഭിമാന താരം മോഹന്‍ലാലിന്. ചലചിത്ര മേഖലയിലെ സമഗ്ര സംഭാവനക്കുള്ള 2023 ലെ പുരസ്‌കാരത്തിനാണ് മോഹന്‍ലാല്‍ അര്‍ഹനായത്.

ഇന്ത്യന്‍ ചലച്ചിത്രത്തിന്റ പിതാവ് എന്നറിയപ്പെടുന്ന ദാദാസാഹിബ് ഫാല്‍ക്കെയുടെ സ്മരണാര്‍ത്ഥം 1969 മുതല്‍ ഇന്ത്യന്‍ ചലച്ചിത്രരംഗത്ത് നല്‍കിയ ആജീവനാന്ത സംഭാവനകളെ മാനിച്ച് കേന്ദ്ര സര്‍ക്കാര്‍ സമ്മാനിക്കുന്ന ഏറ്റവും വലിയ ചലച്ചിത്ര പുരസ്‌കാരമാണ് ദാദാസാഹിബ് ഫാല്‍ക്കെ പുരസ്‌കാരം.

മോഹന്‍ലാലിന്റെ ശ്രദ്ധേയമായ സിനിമാ യാത്ര തലമുറകളെ പ്രചോദിപ്പിക്കുന്നു! ഇതിഹാസ നടന്‍, സംവിധായകന്‍, നിര്‍മാതാവ് എന്നീ നിലകളില്‍ ഇന്ത്യന്‍ സിനിമയ്ക്ക് മോഹന്‍ലാല്‍ നല്‍കിയ സംഭാവനകള്‍ക്കാണ് ആദരവ്. 2004 ല്‍ അടൂര്‍ ഗോപാലകൃഷ്ണന് അവാര്‍ഡ് ലഭിച്ചിരുന്നു. ശേഷം ദാദാസാഹിബ് ഫാല്‍ക്കെ അവാര്‍ഡ് ലഭിക്കുന്ന രണ്ടാമത്തെ മലയാളിയാണ് മോഹന്‍ലാല്‍. 

 മലയാള സിനിമയിൽ പ്രധാനമായും 340 സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. അഞ്ച് ദേശീയ ചലച്ചിത്ര പുരസ്കാരങ്ങൾ, ഒൻപത് കേരള സംസ്ഥാന പുരസ്കാരങ്ങൾ, ഒൻപത് ഫിലിംഫെയർ അവാർഡ് സൗത്ത്, ഒരു നന്ദി അവാർഡ്, ഒരു അന്താരാഷ്ട്ര ഇന്ത്യൻ ഫിലിം അക്കാദമി അവാർഡ്, രണ്ട് സ്ക്രീൻ അവാർഡ്, രണ്ട് സൗത്ത് ഇന്ത്യൻ ഇന്റർനാഷണൽ ഫിലിം അവാർഡ്, എട്ട് കേരള ഫിലിം ക്രിട്ടിക്സ് അസോസിയേഷൻ അവാർഡ് തുടങ്ങി അദ്ദേഹത്തിന്റെ അഭിനയത്തിന് നിരവധി പുരസ്കാരങ്ങൾ ലഭിച്ചു. 1978 -ൽ മഞ്ഞിൽ വിരിഞ്ഞ പൂക്കൾ എന്ന സിനിമയിൽ ഒരു വില്ലനായി മോഹൻലാൽ അഭിനയരംഗത്തെത്തി.

അദ്ദേഹത്തിന്റെ സമാനതകളില്ലാത്ത കഴിവ്, വൈദഗ്ധ്യം, അക്ഷീണ കഠിനാധ്വാനം എന്നിവ ഇന്ത്യന്‍ ചലച്ചിത്ര ചരിത്രത്തില്‍ ഒരു സുവര്‍ണ നേട്ടമാണെന്ന് ബ്രോഡ്കാസ്റ്റ് മന്ത്രാലയം കുറിച്ചു. സെപ്റ്റംബര്‍ 23 ന് നടക്കുന്ന 71-ാമത് ദേശീയ ചലച്ചിത്ര അവാര്‍ഡ് ദാന ചടങ്ങില്‍ പുരസ്‌കാരം സമ്മാനിക്കും.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/316039/dadasaheb-phalke-award-for-malayalams-proud-star-mohanlal)